26 April Friday

യുഡിഎഫ് കുപ്രചാരണം 
ജനങ്ങള്‍ തിരിച്ചറിയും: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
കായംകുളം
കുപ്രചാരണങ്ങളിലൂടെ നഗരസഭാ ഭരണം തകർക്കാനുള്ള യുഡിഎഫ് നീക്കം ജനങ്ങൾ തിരിച്ചറിയുമെന്ന് നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി  പ്രസ്‌താവനയിൽ പറഞ്ഞു. 
ന്യായവും വസ്‌തുതാപരമല്ലാത്ത ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് കൗൺസിലർമാർ നടത്തിയ സമരം പരാജയപ്പെട്ടതിന്റെ ജാള്യത തീർക്കുന്നതിനാണ് അവിശ്വാസവുമായി രംഗത്ത് ഇറങ്ങിയിട്ടുള്ളത്. മരം മുറിയുമായി ബന്ധപ്പെട്ട് ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. വനിതാ കൗൺസിലറും ആശുപത്രി സൂപ്രണ്ടും തമ്മിലുള്ള പ്രശ്നം മുമ്പ് കൗൺസിലിൽ ചർച്ച ചെയ്‌തിരുന്നു. വിഷയം ചർച്ച ചെയ്‌ത്‌ പരിഹരിക്കുന്നതിന് ചെയർപേഴ്സണെ ചുമതലപ്പെടുത്തിയതിന്റെ  അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 
കോവിഡ് വാക്‌സിനേഷനും കൗൺസിലിൽ ചർച്ച ചെയ്‌തിരുന്നു. എന്ത് അഴിമതിയാണ് നടത്തുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കണം. ഗർഭിണികൾക്കും പാലിയേറ്റീവ് കിടപ്പ് രോഗികൾക്കും സ്ലോട്ടിലൂടെയും ചില ദിവസങ്ങളിൽ ടോക്കൺ വഴിയുമാണ് വാക്‌സിൻ നൽകുന്നത്. നഗരത്തിലെ ആളുകൾക്ക് ലഭ്യത അനുസരിച്ച് കൃത്യമായി എത്തിക്കുന്നുണ്ട്. ഇതിൽ എന്ത് അഴിമതിയാണെന്ന് മനസിലാകുന്നില്ല. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്‌ടർ പുതിയ മാനദണ്ഡം അറിയിച്ചിട്ടുണ്ട്. സ്‌റ്റേഡിയം നിർമാണത്തിന് തീരുമാനിച്ച സ്ഥലത്ത് സ്വകാര്യ വ്യക്തി റോഡ് നിർമിക്കാൻ നടത്തിയ നീക്കത്തെ എൽഡിഎഫ് കൗൺസിലർമാരാണ്  തടഞ്ഞത്. റോഡ് നിർമാണത്തിന്റെ പിന്നിൽ ചില യുഡിഎഫ് കൗൺസിലറന്മാരാണെന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് യുഡിഎഫ്. അവിശ്വാസ നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top