27 April Saturday

വി കേശവൻ അനുസ്‌മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

മാവേലിക്കര
സിപിഐ എം ജില്ലാസെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, നിയമസഭാ സാമാജികൻ, കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌, സഹകാരി എന്നീ നിലകളിൽ പ്രവർത്തിച്ച വി കേശവന്റെ 16–-ാം ചരമവാർഷികാചരണം ചൊവ്വാഴ്‌ച ഭരണിക്കാവിൽ നടക്കും. രാവിലെ എട്ടിന്  ബ്രാഞ്ച് കേന്ദ്രങ്ങളിൽ  പതാക ഉയർത്തലും പുഷ്‌പാർച്ചന നടത്തും. 8.30 ന് വീട്ടുവളപ്പിലെ സ്‌മ‌ൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. വൈകിട്ട് ഏഴിന് സിപിഐ എം  ജില്ലാ സെക്രട്ടറി ആർ നാസർ ജില്ലാകമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിൽ ഓൺലൈനിലൂടെ വി കേശവനെ അനുസ്‌മരിച്ച് സംസാരിക്കും. കെഎസ്‌കെടിയു മേഖലാ, യൂണിറ്റ് കേന്ദ്രങ്ങളിലും ഓഫീസുകളിലും പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top