27 April Saturday

കെഎസ്ആർടിസി 
ബസ് സ്‌റ്റേഷൻ വികസനം യാഥാർഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌

കായംകുളം
കാത്തിരിപ്പിന് വിരാമമായി, കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റേഷൻ വികസനം യാഥാർഥ്യമാകുന്നു. കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റേഷന് പുതിയ ബസ് ടെർമിനൽ ഷോപ്പിങ്‌ കോംപ്ലക്‌സ്‌, ഗ്യാരേജ് എന്നിവയ്‌ക്കായി 10 കോടി ബജറ്റിൽ അനുവദിച്ചു. കായംകുളം കെഎസ്ആർടിസി സ്‌റ്റാൻഡിനെ വാണിജ്യാടിസ്ഥാനത്തിലാണ്‌ പുനരുദ്ധാരിക്കുന്നത്‌. അത്യാധുനിക ഷോപ്പിങ്‌ കോംപ്ലക്‌സ്‌, ബസുകൾക്ക് പാർക്കിങ്‌ ഏരിയ, വർക്ക്‌ഷോപ്പ്, യാത്രക്കാർക്ക് വിശ്രമസൗകര്യമടക്കം പദ്ധതിയിൽ ഉൾപ്പെടും. സ്‌റ്റാൻഡിലെ കെട്ടിടങ്ങളടക്കം വർഷങ്ങളുടെ പഴക്കമാണുള്ളത്. സ്‌റ്റാൻഡിന്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ് യു പ്രതിഭ എംഎൽഎയുടെ ഇടപെടലിലൂടെയാണ് വികസനം യാഥാർഥ്യമാകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top