26 April Friday

മാറ്റത്തിനൊപ്പം ഹരിപ്പാടും

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 ഹരിപ്പാട് 

ഹരിപ്പാട് മണ്ഡലത്തിന്‌ 129 കോടി രൂപ അനുവദിച്ചു. 21 പദ്ധതികൾക്കായാണ്‌ തുക അനുവദിച്ചത്. കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലം പൂർത്തീകരണത്തിന് 12 കോടി രൂപ. ആറാട്ടുപുഴ രാമഞ്ചേരി ഫിഷ് മീൽ പ്ലാന്റിന്റെ നവീകരണത്തിന്‌ മൂന്നുകോടി. വലിയഴീക്കൽ ഹാർബർ പൂർത്തീകരണത്തിന്‌ മൂന്നുകോടി. ഡാണാപ്പടി -കാർത്തികപ്പള്ളി -മുതുകുളം- കായംകുളം റോഡ്‌ നവീകരണത്തിന്‌ 10 കോടി. കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളേജിന് പുതിയ കെട്ടിടത്തിന്‌ മൂന്നുകോടി, ഹരിപ്പാട് ഫയർ സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്‌ അഞ്ചുകോടി. അച്ചൻകോവിലാറിന്റെ ഇരുകരകളിലും പിച്ചിങ്‌ –- 10 കോടി. മഹാദേവികാട് ഗവ. യുപിഎസ്‌ പുതിയ കെട്ടിടത്തിന്‌ രണ്ടുകോടി. വലിയഴീക്കൽ ബീച്ച്‌ സൗന്ദര്യവൽക്കരണവും ചിൽഡ്രൻസ്- സ്‌ത്രീസൗഹൃദ- എക്കോ ഫ്രണ്ട്‌ലി പാർക്ക്‌ –- അഞ്ചുകോടി. ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രി ട്രോമാകെയർ യൂണിറ്റ് –- അഞ്ചുകോടി. കെ വി ജെട്ടി തൂക്കുപാലം പുനർനിർമാണം രണ്ടുകോടി. തൃക്കുന്നപ്പുഴ സർക്കാർ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം – ഒരുകോടി.
ഹരിപ്പാട് ഇലഞ്ഞിമേൽ റോഡ്‌ സൗന്ദര്യവൽക്കരണത്തിന്‌ അഞ്ചുകോടി.  കുമാരപുരം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന് പുതിയ കെട്ടിടം അഞ്ചുകോടി.  കാർത്തികപ്പള്ളി ഡാണാപ്പടി തോട്ടിൽ സംരക്ഷണഭിത്തി നിർമാണം അഞ്ചുകോടി. ആയാപറമ്പ് ഗവ. യുപിഎസ്‌ പുതിയ കെട്ടിടം രണ്ടുകോടി. ഹരിപ്പാട് പിഡബ്ല്യിഡി റെസ്‌റ്റ്‌ ഹൗസ്‌ കെട്ടിടം അഞ്ചുകോടി. ചേപ്പാട് ചൂളത്തെരുവ് റോഡിന്റെ പുനർനിർമാണം മൂന്നുകോടി,
ഓരുവെള്ളം കയറുന്നത് തടയാനുള്ള ഷട്ടറുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും 10 കോടി. വാടച്ചിറ -പരപ്പേൽ പാലത്തിന് മൂന്നുകോടി. ചെറുതന പാണ്ടി വെട്ടുകുളഞ്ഞി പാലത്തിന്‌ 30 കോടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top