26 April Friday

ജില്ലാ കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് സംഘത്തിന് അവാർഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ജില്ലയിലെ ഏറ്റവും നല്ല സഹകരണസംഘത്തിനുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയിൽ നിന്ന് സംഘം പ്രസിഡന്റ് പി യു ശാന്താറാം ഏറ്റുവാങ്ങുന്നു

ആലപ്പുഴ
അന്തർദേശീയ സഹകരണദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജില്ലയിലെ ഏറ്റവും മികച്ച സഹകരണ സംഘത്തിനുള്ള അവാർഡിന് ആലപ്പുഴ ജില്ലാ കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ സഹകരണസംഘം അർഹമായി. കലവൂർ സർവീസ് സഹകരണബാങ്ക് (പിഎസിഎസ്), ആലപ്പുഴ ജില്ലാ പൊലീസ് സഹകരണസംഘം (എംപ്ലോയീസ്), കായംകുളം പത്തിയൂർ സഹകരണബാങ്ക് (ഫാർമേഴ്സ്) എന്നീ സഹകരണസംഘങ്ങൾ വിവിധ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ അവാർഡിന് അർഹത നേടി.
അന്തർദേശീയ സഹകരണദിന സെമിനാറും അവാർഡുവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. കേരളബാങ്ക് ഡയറക്‌ടർ എം സത്യപാലൻ അധ്യക്ഷനായി. സി ബി ചന്ദ്രബാബു, ഡോ. എം രാമനുണ്ണി, എ എസ് സാബു, മുരളി തഴക്കര, പി വി രാമഭദ്രൻ, പി സുനിൽകുമാർ എന്നിവർ സംസാരിച്ചു. സഹകരണ ജോ. രജിസ്ട്രാർ എസ് ജോസി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top