27 April Saturday

വിശപ്പ് മാറ്റാന്‍ പഞ്ചായത്തുമായി കൈകോര്‍ത്ത് ലയണ്‍സ് ക്ലബ്

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

കറ്റാനം ലയൺസ് ക്ലബ് ഭരണിക്കാവ് പഞ്ചായത്തുമായി ചേർന്ന് ആരംഭിച്ച ഭക്ഷണ അലമാര യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കറ്റാനം ലയൺസ് ക്ലബ്‌ ‘ഹംഗർ റിലീഫ് പ്രോജക്റ്റിന്റെ' ഭാഗമായി ഭരണിക്കാവ് പഞ്ചായത്തുമായിചേർന്ന് ഭക്ഷണഅലമാര സ്ഥാപിച്ചു. യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ സോണി തോമസ് അധ്യക്ഷനായി. വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റ് നൽകുന്ന ‘നെഫ്രോകെയർ' പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് സുരേഷ് പി മാത്യു, ഡോ. കെ പി മാമ്മൻ എ തമ്പി, കെ എസ് ജയപ്രകാശ്, റഹിയാനത്ത്, ശാലിനി, നിഷ സത്യൻ, മാത്യു വർഗീസ്, ഷാജി ജോർജ്, ശ്രീരാഗ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top