26 April Friday

സ്വകാര്യ ആശുപത്രി ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
ആലപ്പുഴ
ജില്ലാ പ്രൈവറ്റ് ഹോസ്‌പിറ്റൽ എംപ്ലോയീസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ ദിനമാചരിച്ചു. 2023ലെ ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, 50 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, പ്രൈവറ്റ് ഹോസ്‌പിറ്റൽ എംപ്ലോയീസ് ആക്‌ട്‌ പുറപ്പെടുവിക്കുക, മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി നടപ്പാക്കുക, നിയമാനുസൃതമായ അവകാശങ്ങൾ മാനേജ്മെന്റ്‌ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദിനാചരണം.
ചെങ്ങന്നൂർ സഞ്ജീവനി ഹോസ്‌പിറ്റലിൽ നടന്ന യോഗം സിഐടിയു ഏരിയാ കമ്മിറ്റിയംഗം ടി എ ഷാജി ഉദ്‌ഘാടനംചെയ്‌തു. ചേർത്തല ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എ സാബു ഉദ്‌ഘാടനംചെയ്‌തു. പി അശോകൻ, ആർ സുനിൽ കുമർ, സ്വപ്‌ന, ബിനു, പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top