26 April Friday

കരുവാറ്റയിൽ അവിശ്വാസം ‘പൊളിഞ്ഞ്‌ പാളീസായി’; യുഡിഎഫിൽ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കരുവാറ്റയിൽ കോൺഗ്രസ്‌, മുസ്ലിം ലീഗ് പാർടികളിൽനിന്ന് രാജിവെച്ച് സിപിഐ എമ്മിനൊപ്പം വന്നവരെ 
ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചപ്പോൾ

ഹരിപ്പാട്  > കരുവാറ്റാ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്  സുരേഷിനെതിരെ ആറ്‌ കോൺഗ്രസ് അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയം ക്വാറമില്ലാത്തതിനാൽ ചർച്ചക്കെടുക്കാനാവാതെ പരാജയപ്പെട്ടു.  ജോയിന്റ് ബി ഡി ഒ ജയസിംഹനാണ്‌ അവിശ്വാസ പ്രമേയം ചർച്ചചെയ്യാൻ  യോഗം വിളിച്ചത്. 15 അംഗ പഞ്ചായത്ത്‌ സമിതിയിൽ കോൺഗ്രസിലെ ആറ്‌ അംഗങ്ങൾ മാത്രമാണ് യോഗത്തിനെത്തിയത്. ഒമ്പതുപേർ യോഗത്തിൽനിന്ന് വിട്ടുനിന്നു. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച്‌ മൂന്ന് പ്രധാന യുഡിഎഫ് പ്രവർത്തകർ മുന്നണിവിട്ട്‌ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top