02 May Thursday

ജനങ്ങളെ ഞെട്ടിച്ച ബജറ്റ്: 
എ എം ആരിഫ് എംപി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
ആലപ്പുഴ
ജനവിരുദ്ധവും കോർപറേറ്റ്‌ മുതലാളിമാർക്ക് വേണ്ടിയുമുള്ള ബജറ്റാണിതെന്ന്‌ എ എം ആരിഫ് എംപി. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്‌മ, വിലക്കയറ്റം എന്നിവയെ നേരിടാൻ ഒരു നിർദേശവും ബജറ്റിലില്ല. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ച് സാധാരണ ജനങ്ങളെയും കർഷകരെയും ഈ സർക്കാർ മറന്നു. 
സംസ്ഥാനം നിരന്തരമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും ബജറ്റിലില്ല. ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കൽ, ആലപ്പുഴ, കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം, ആലപ്പുഴ മാരിടൈം മ്യൂസിയം എന്നിവയ്‌ക്കുള്ള സാമ്പത്തിക സഹായം, എൻടിപിസി കേന്ദ്രീയ വിദ്യാലയം നിലനിർത്തൽ, സിവിൽ സെക്‌ടറിൽ ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്ത് പുതിയ കേന്ദ്രീയ വിദ്യാലയം എന്നീ ആവശ്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതൊന്നും പരിഗണിച്ചില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top