27 April Saturday

എസി റോഡിൽ 
രാത്രിയാത്ര നിരോധനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
ആലപ്പുഴ
എസി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി പണ്ടാരക്കളം ഫളൈ ഓവറിന്റെ ഗർഡർ കോൺക്രീറ്റിങ്‌ ശനി രാത്രി ഒമ്പതുമുതൽ ഞായർ പുലർച്ചെ ഒന്നുവരെയും പൂപ്പള്ളി കോസ്‌വേ ഗർഡർ കോൺക്രീറ്റിങ്‌ തിങ്കൾ രാത്രി 9.30 മുതൽ ചൊവ്വ പുലർച്ചെ 1.30വരെയും നടക്കും. ഈ സമയങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. 
ശനിയാഴ്‌ച പൂപ്പള്ളി–-ചമ്പക്കുളം–-എസ്‌എൻ കവല വഴിയോ, പൂപ്പള്ളി–-കൈനകരി–-കൈനകരി ജങ്‌ഷൻ വഴിയോ ആലപ്പുഴയ്‌ക്കും തിരിച്ചും പോകണം. തിങ്കളാഴ്‌ച മങ്കൊമ്പ്‌–-ചമ്പക്കുളം–-എസ്‌എൻ കവല വഴിയോ, മങ്കൊമ്പ്‌–- ചമ്പക്കുളം–-പൂപ്പള്ളി–-കൈനകരി വഴിയോ ആലപ്പുഴയ്‌ക്കും തിരിച്ചും പോകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top