27 April Saturday
വിതരണം നാളെമുതൽ

9.41 ലക്ഷങ്ങൾക്ക്‌ സൗജന്യ റേഷൻ

സ്വന്തം ലേഖകൻUpdated: Tuesday Mar 31, 2020
മലപ്പുറം
കൊവിഡ്‌ 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ബുധനാഴ്ചമുതൽ വിതരണം തുടങ്ങും. ജില്ലയിലെ 9,41,988 കുടുംബങ്ങൾക്കാണ്‌ ഏപ്രിൽ മാസത്തെ റേഷൻ സൗജന്യമായി ലഭിക്കുക. 
എഎവൈ വിഭാഗത്തിന്‌ നിലവിൽ സൗജന്യമായുള്ള 35 കിലോ അരിയും അഞ്ച്‌ കിലോ ഗോതമ്പും അതുപോലെതന്നെ തുടരും. 
മുൻഗണനാ വിഭാഗത്തിൽ (പിങ്ക്‌ കാർഡ്‌) രണ്ടുരൂപ നിരക്കിൽ കിട്ടുന്ന അരിയും ഗോതമ്പും ഒരാൾക്ക്‌ നാല്‌ കിലോ വീതം ഏപ്രിലിൽ   സൗജന്യമായി കിട്ടും. മുൻഗണനേതര വിഭാഗങ്ങൾക്ക്‌ (നീല, വെള്ള) കാർഡ്‌ ഒന്നിന്‌ പരമാവധി 15 കിലോ അരിയും സൗജന്യമാണ്‌. 
ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിതരണം. കടകൾക്ക്‌ മുമ്പിൽ അഞ്ചിൽ കൂടുതൽ ആളുകള്‍ വരിനിൽക്കാൻ അനുവദിക്കില്ല. വരിയിൽ നിൽക്കുന്നവർ ഒരു മീറ്റർ അകലം പാലിക്കണം. 
ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ കടകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്‌. രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെയും രണ്ടുമുതൽ വൈകിട്ട്‌ അഞ്ചുവരെയുമാണ്‌ പുതുക്കിയ സമയം. 
കൊറോണ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള 1000 രൂപയുടെ സൗജന്യ ഭക്ഷണകിറ്റ്‌ വിതരണവും ഉടൻ തുടങ്ങും. പഞ്ചസാര, വെളിച്ചെണ്ണ, ആട്ട, പയര്‍വർഗങ്ങൾ തുടങ്ങി 16 അവശ്യസാധനങ്ങളാണ്‌ കിറ്റിലുള്ളത്‌.

പരാതികള്‍ അറിയിക്കാം
മലപ്പുറം
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലകളിൽ പാൽ സംഭരണത്തിലും ലഭ്യതയിലും കർഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ക്ഷീരവികസന വകുപ്പ്, മിൽമ ഉദ്യോഗസ്ഥരെ അറിയിക്കാമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു. പാൽ സംഭരണം, കാലിത്തീറ്റ പ്രശ്‌നങ്ങൾ 9446635144, പാൽ വിപണനം 9495189697, പൊതുവിഷയങ്ങൾ  9497800530, 9447305100 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top