26 April Friday

പാലക്കീഴിനെ അനുസ്മരിച്ച് നാട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ചെമ്മാണിയോട് നടന്ന പാലക്കീഴ് നാരായണൻ അനുസ്മരണം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യുന്നു

മേലാറ്റൂർ
പ്രൊഫ. പാലക്കീഴ് നാരായണനെ അനുസ്മരിച്ച് രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും. അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്മാണിയോട് നടന്ന അനുസ്മരണ സദസ്സിൽ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ശിഷ്യൻമാർ, നാട്ടുകാർ തുടങ്ങി വിവിധ മേഖലയിലുള്ളവർ അനുഭവങ്ങൾ പങ്കുവച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഈ മാസം അഞ്ചിനാണ് കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പ്രൊഫ. പാലക്കീഴ് നാരായണൻ അന്തരിച്ചത്.
മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അനുസ്മരണ സദസ്സ് ഉദ്ഘാടനംചെയ്തു. ഇടപെട്ട മേഖലകളിലെല്ലാം നിറസാന്നിധ്യമായിരുന്നു പാലക്കീഴെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവൻ അധ്യക്ഷനായി.
മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി ശശികുമാർ,  പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ പി രമണൻ, ജില്ലാ സെക്രട്ടറി വേണു പാലൂർ, മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ഇക്ബാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി കമലം, ഡിസിസി സെക്രട്ടറി വി ബാബുരാജ്, സ്വാഗതസംഘം ചെയർമാൻ പി രാമചന്ദ്രൻ, സിപിഐ എം ഏരിയാ സെക്രട്ടറി ഇ രാജേഷ്, സി വാസുദേവൻ, കീഴാറ്റൂർ അനിയൻ, വി പി വാസുദേവൻ, മേലാറ്റൂർ പത്മനാഭൻ, പി കെ അബൂബക്കർ ഹാജി, പി മനോജ്, പാലക്കീഴിന്റെ സഹധർമിണി പി എം സാവിത്രി തുടങ്ങിയവർ സംസാരിച്ചു.  ചെമ്മാണിയോട് വാസുദേവ സ്മാരക ഗ്രന്ഥാലയത്തിൽ നട്ടുപിടിപ്പിക്കാനുള്ള പാലക്കീഴിന്റെ ഓർമമരത്തിനായുള്ള തൈ കൈമാറ്റവും ചടങ്ങിൽ നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top