27 April Saturday

നാടറിഞ്ഞ്‌ നന്മയുടെ പ്രചാരണം

സ്വന്തം ലേഖകന്‍Updated: Monday Nov 30, 2020
കൊല്ലം
കോവിഡ്‌ കാലത്ത്‌ പുത്തൻ പ്രചാരണ തന്ത്രങ്ങളുമായി എൽഡിഎഫ് നാടും നഗരവും നിറയുന്നു. ‌ആൾക്കൂട്ടം ഇല്ലാതെയാണ്‌ വോട്ട്‌ അഭ്യർഥനയെങ്കിലും വീടുകയറിയുള്ള പ്രചാരണവും കുറവല്ല. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാ സ്ഥാനാർഥികളും സജീവമാണ്‌‌. വാട്‌സാപ്പും ഫെയ്‌സ്‌ബുക്കുമാണ് ഇതിൽ പ്രധാനം.‌ ജില്ലാ പഞ്ചായത്ത്‌ പ്രകടനപത്രിക പുറത്തിറങ്ങിയതോടെ പ്രചാരണം പുതിയ തലത്തിലെത്തി.  
വികസന പദ്ധതികളും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീ‌യ പ്രാധാന്യവും വിശദീകരിച്ച്‌ വാർഡില്‍‌ വാഹനങ്ങളിൽ പകൽ അനൗൺസ്‌മെന്റ് നടക്കുന്നു. സ്ഥാനാർഥികൾ രണ്ടുവട്ടം വീടുകളിൽ പര്യടനം പൂർത്തിയാക്കി. രണ്ടുപേർ മാത്രമാണ് സ്ഥാനാർഥിയോടൊപ്പം ‌പോകുന്നത്‌. വോട്ടഭ്യർഥിക്കാൻ സ്‌ക്വാഡുകളും സജീവമാണ്‌. നേരിൽ‌ കാണാൻ കഴിയാത്തവരെ ഫോണിൽ ബന്ധപ്പെടാൻ സ്ഥാനാർഥി ശ്രദ്ധിക്കുന്നു. നവമാധ്യമ കൂട്ടായ്‌മകളുടെ പ്രത്യേക സ്‌ക്വാഡും പ്രചാരണ രംഗത്തുണ്ട്‌. സർക്കാരിന്റെ വികസന പദ്ധതികൾ ഇവർ അക്കമിട്ട്‌ അവതരിപ്പിക്കുന്നു. ചില മാധ്യമങ്ങൾ നടത്തുന്ന നുണപ്രചാരണങ്ങൾക്ക്‌ ചുട്ട മറുപടി നൽകുന്നു. വിദ്യാർഥി യുവജന സംഘടനകളും കലാ സാംസ്‌കാരിക സംഘടനകളും പ്രചാരണത്തിന്റെ പുത്തൻ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നു. 
കയർ, കശുവണ്ടി, കൈത്തറി, മത്സ്യമേഖലകളിലെ തൊഴിലാളികൾ ഒന്നടങ്കം എൽഡിഎഫ്‌ വിജയത്തിനായി രംഗത്തുണ്ട്‌. സ്ഥാനാർഥികൾക്ക്‌ സ്വീകരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ അനിരുദ്ധൻ പറഞ്ഞു. ‌തിങ്കളാഴ്‌ച ബൂത്ത്‌ കൺവൻഷനുകൾ 
നടക്കും. 
യുഡിഎഫ്‌ പ്രചാരണം എല്ലായിടത്തും ആദ്യഘട്ടം പൂർത്തിയായിട്ടില്ല. സാമ്പത്തികാടിത്തറയുള്ള സ്ഥാനാർഥികളിൽ മാത്രമായി പ്രചാരണം ചുരുങ്ങി. ഔദ്യോഗിക സ്ഥാനാർഥികളേക്കാൾ റിബലുകൾ മൂന്നിലെത്തിയ വാർഡുകൾ നിരവധിയുണ്ട്‌. 10‌ പഞ്ചായത്തുകളിൽ  കോൺഗ്രസ്‌, മുസ്ലിംലീഗ്‌ റിബലുകൾ സജീവമാണ്‌. ‌മുൻസിപ്പാലിറ്റികളിൽ സ്ഥാനാർഥികളില്ലാത്ത അവസ്ഥയിലാണ്‌ ബിജെപി. വിരലിലെണ്ണാവുന്നിടത്ത്‌ മാത്രമാണ്‌ എൻഡിഎ ലേബലിൽ 
പ്രചാരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top