27 April Saturday

സാംസ്‌കാരിക സ്ഥാപനത്തിന്റെ ഓഫീസ്‌ പൂട്ടി പിരിച്ച ഒന്നരക്കോടി തിരികെ നൽകിയില്ല; കോൺഗ്രസിൽ കലഹം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
തലശേരി
കെപിസിസി ഉന്നതൻ ചെയർമാനായ സാംസ്‌കാരിക സ്ഥാപനത്തിന്‌ തലശേരി ടൗണിൽ ഓഫീസെടുക്കാൻ പണം നൽകിയവർ വെട്ടിൽ. ഓഫീസ്‌  പ്രവർത്തനം നിർത്തിയിട്ടും പണം തിരികെ നൽകാൻ നേതൃത്വം തയാറായില്ല. സർവീസിൽനിന്ന്‌ വിരമിച്ച കോൺഗ്രസ്‌ അനുഭാവികളായ 25 പേരിൽനിന്നായി ഒന്നരക്കോടി രൂപയാണ്‌ സമാഹരിച്ചത്‌. തിരിച്ചുനൽകുമെന്ന മുൻ മന്ത്രിയായ ചെയർമാന്റെ ഉറപ്പിലാണ്‌ പലരും തുക നിക്ഷേപിച്ചത്‌. പണം തിരികെ ആവശ്യപ്പെട്ടവരോട്‌ ജോഡോ യാത്ര കേരളം കടക്കട്ടെയെന്നു പറഞ്ഞാണ്‌  അടക്കിനിർത്തിയത്‌.    മേലൂട്ട്‌ മുത്തപ്പൻ മടപ്പുരക്കടുത്ത കെട്ടിടത്തിനുമുകളിലെ ഹാളിലായിരുന്നു സ്ഥാപനത്തിന്റെ ഓഫീസ്‌. വിദ്യാർഥികൾക്കായി മത്സരവും അവാർഡ്‌ വിതരണവും സംഘടിപ്പിച്ചെങ്കിലും പിന്നീട്‌ പ്രവർത്തനം നിലച്ചു. 
കണക്ക്‌ ചോദിച്ചതിന്റെ വിരോധത്തിൽ വനിതാ നേതാവിനെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയതോടെയാണ്‌ കലഹം ആരംഭിച്ചത്‌. വാടക അടയ്‌ക്കാത്തിന്‌ കെട്ടിട ഉടമ നിയമന ടപടിയിലേക്ക്‌ കടന്നതോടെ താക്കോൽ തിരികെനൽകി. ഓഫീസിലെ എസിയും ഫർണിച്ചറും പലരും എടുത്തുകൊണ്ടുപോയതായും പറയുന്നു.  
  കോൺഗ്രസ്‌ ബ്ലോക്ക്‌ നേതൃത്വത്തിലും വിഷയം പുകയുകയാണ്‌. -സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെട്ടതിനാൽ പരസ്യമായി പ്രതികരിക്കാൻ ആരും തയാറായിട്ടില്ല. 
കെപിസിസി ഉന്നതന്റെ കോൺഗ്രസിലെ എതിരാളികൾക്കുമുന്നിലും വിഷയം എത്തിയിട്ടുണ്ട്‌. ഒന്നരക്കോടി രൂപ എവിടേക്കാണ്‌ ഒഴുകിപ്പോയതെന്ന ചോദ്യവും ഉയരുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top