11 May Saturday

മുൻ ഡിസിസി അംഗം 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

വിവിധ പാർടികളിൽനിന്ന്‌ രാജിവച്ചുവന്നവർക്കുളള സ്വീകരണം സിപിഐ എം 
ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

 ഉണ്ണികുളം 
ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി മുൻ അംഗം ഉൾപ്പെടെ വിവിധ പാർട്ടികളിൽനിന്ന്‌  രാജിവച്ചവർക്ക്‌ ഇയ്യാട്‌ സ്വീകരണം. രണ്ടുതവണ ഉണ്ണികുളം പഞ്ചായത്ത്‌  വൈസ്‌ പ്രസിഡന്റും ഡിസിസി അംഗവുമായിരുന്ന ഓടയിൽ മോഹൻ നായർ, പി ഗോവിന്ദൻ കുട്ടി നായർ, വിജയ മോഹൻ നായർ,  ദീപാജ്ഞലി, പുതിയോട്ടിൽ ശാമള,  പ്രജിത എന്നിവർക്കാണ്‌ സ്വീകരണം നൽകിയത്‌. 
സ്വീകരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.  കെ പി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സപിഐ എം താമരശേരി ഏരിയാ സെക്രട്ടറി ആർ പി ഭാസ്‌കരൻ,  ഉണ്ണികുളം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ നിജിൽ രാജ്‌, ടി ഗിരിജ,  എ കെ ഗോപാലൻ, ടി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി സതീഷ്‌ സ്വാഗതവും എം ബഷീർ നന്ദിയും പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top