26 April Friday
കൊളവള്ളി ജലസേചന പദ്ധതി

പൈപ്പുകൾ സ്ഥാപിച്ചു; പമ്പ് ഹൗസ് നിർമാണം പുരോഗതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

കൊളവള്ളി ലിഫ്‌റ്റ്‌ ഇറിഗേഷൻ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു

പുൽപ്പള്ളി
കൊളവള്ളി ലിഫ്‌റ്റ്‌ ഇറിഗേഷൻ പദ്ധതി പുരോഗമിക്കുന്നു. ആദ്യഘട്ടമായി ജലവിതരണ പൈപ്പുകൾ സ്ഥാപച്ചു. കബനി തീരത്ത്‌ പമ്പ് ഹൗസ് നിർമാണം പുരോഗമിക്കുകയാണ്. 
വേനലിൽ വരണ്ടുണങ്ങുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലാണ് കൊളവള്ളി. ഇവിടുത്തെ വയൽ, കരഭൂമികളിൽ ജലമെത്തിക്കാൻ ലക്ഷ്യമിട്ടാണ് മെെനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. കബനി നദിയിൽ നിന്ന് ജലം പമ്പ് ചെയ്ത്‌  പൈപ്പുകൾ വഴി വയലുകളിലും കരഭാഗത്തും എത്തിക്കും. മൂന്ന്‌ കോടി രൂപ വിനിയോഗിച്ചാണ്‌ പദ്ധതി.  ലിഫ്റ്റ് ഇറിഗേഷൻ വരുന്നതോടെ 200 ഏക്കർ വയലിൽ നഞ്ച, പുഞ്ച കൃഷികൾ ചെയ്യാൻ കഴിയും. കരനിലങ്ങളിലും വെള്ളമെത്തും. നിർമാണത്തിനിടെ  മണ്ണിടിഞ്ഞ്‌ തൊഴിലാളി മരിച്ചതിനെ തുടർന്ന്‌ നിർത്തിവച്ച  പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്‌. പദ്ധതി പൂർത്തിയാകുന്നതോടെ  പ്രദേശത്തെ വരൾച്ചക്ക് പൂർണമായി പരിഹാരമാകുമെന്ന്‌  പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top