26 April Friday

ചരിത്രത്തിലൂടെ നടന്ന്‌ നടന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ടൂറിസം പ്രൊമോഷൻ കൗൺസിൽ, ടൂറിസം ക്ലബുകൾ എന്നിവ ലോക ടൂറിസം ദിനാചാരണത്തിന്റെ ഭാഗമായി ബേക്കൽ കോട്ടയിൽ നടത്തിയ ശുചീകരണം 
സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌

ലോക വിനോദസഞ്ചാര ദിനത്തിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പ്  ഗൈഡ് നിർമേഷ് കുമാറിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ചരിത്ര നടത്തം സംഘടിപ്പിച്ചു.  ഡോ. സി. ബാലൻ യാത്രയിൽ അറിവുകൾ പങ്കിട്ടു. 
 നൂറിലേറെ ടൂറിസം വിദ്യാർഥികൾ നടക്കാൻ ഒപ്പം കൂടി. ബേക്കലിന്റെ പരിസരങ്ങളിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും നടക്കുന്ന ടൂറിസം പദ്ധതികളെ കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ  സെക്രട്ടറി ലിജോ ജോസഫ്  വിശദീകരിച്ചു. മഞ്ചേശ്വരം ഗവ. കോളേജ്, പെരിയ കേന്ദ്ര സർവകലാശാല, ചട്ടഞ്ചാൽ എംഐസി കോളേജ്, ഉദുമ ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പെരിയ ഗവ.  പോളി ടെക്‌നിക്ക് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ചരിത്ര നടത്തത്തിൽ പങ്കെടുത്തത്.
ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ടി ധന്യ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ  കൺസർവേഷൻ അസിസ്റ്റന്റ് പി വി ഷാജു, ടൂറിസം ഓർഗനൈസേഷൻ ചെയർമാൻ ബി എം സാദിഖ്,  സൈഫുദ്ധീൻ കളനാട് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top