27 April Saturday
- ജില്ലാ സൈക്കിൾ ചാമ്പ്യൻഷിപ്പ്

ഓവറോൾ കിരീടം പിണങ്ങോട് ഡബ്ല്യുഒഎച്ച്‌എസ്‌എസിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
 
കൽപ്പറ്റ
 ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എൽസൺ എസ്റ്റേറ്റ് ട്രാക്കിൽ നടന്ന, ജില്ലാതല സൈക്കിൾ ചാമ്പ്യൻഷിപ്പിൽ പിണങ്ങോട് ഡബ്ല്യുഒഎച്ച്‌എസ്‌എസ്  ഓവറോൾ കിരീടം നേടി. സബ് ജൂനിയർ പെൺ, ജൂനിയർ ആൺ-, പെൺ, സീനിയർ ആൺ,- പെൺ എന്നീ വിഭാഗങ്ങളിൽ വിജയിച്ചാണ് ഓവറോൾ കിരീടം നേടിയത്‌. തൊടുപുഴയിൽ  നടക്കുന്ന സംസ്ഥാന സൈക്കിൾ ചാമ്പ്യൻഷിപ്പിലേക്ക് ഈ വിദ്യാലയത്തിൽനിന്ന് 12 പേർ യോഗ്യരായി. 
വിജയികളെ മാനേജ്മെന്റ്, പിടിഎ പ്രതിനിധികൾ ചേർന്ന് അനുമോദിച്ചു.  പ്രിൻസിപ്പൽ താജ് മൻസൂർ, പിടിഎ പ്രസിഡന്റ്‌ നാസർ കാതിരി, വൈസ് പ്രിൻസിപ്പൽ അൻവർ ഗൗസ്, എൻ സി സാജിദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top