26 April Friday
ഹോം ഡെലിവറിയുമായി കൺസ്യൂമർഫെഡ്

അവശ്യസാധനം വീട്ടിലെത്തും

സ്വന്തം ലേഖകന്‍Updated: Saturday Mar 28, 2020
 
 
ആലപ്പുഴ
അവശ്യസാധനങ്ങൾ വീടുകളിൽ വിതരണം ചെയ്യാനൊരുങ്ങി കൺസ്യൂമർഫെഡ്. ഫോണിലോ വാട്‌സ്‌ആപ്പിലോ അറിയിച്ചാൽ സാധനം വീട്ടിലെത്തും. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ തുടക്കമിട്ട പദ്ധതിയാണ്‌ ജില്ലയിലും നടപ്പാക്കുന്നത്‌. പ്രാരംഭ ഘട്ടത്തിൽ ആലപ്പുഴ നഗരസഭയിലാണ്‌ ഹോം ഡെലിവറി സംവിധാനം നടപ്പാക്കുക. രണ്ടാംഘട്ടത്തിൽ ജില്ലയാകെ വ്യാപിപ്പിക്കും. 
ഓർഡർ അനുസരിച്ച്‌ മുൻഗണനാക്രമത്തിൽ അതേ ദിവസമോ അടുത്ത ദിവസമോ ഹോം ഡെലിവറിചെയ്യും. ത്രിവേണി സൂപ്പർ മാർക്കറ്റിലെ വിലയ‌്ക്കാണ‌് വീടുകളിലും സാധനങ്ങൾ നൽകുക. ഇതിനായി അഞ്ചുജീവനക്കാരെയാണ്‌ നഗരസഭ പരിധിയിൽ നിയോഗിച്ചിട്ടുള്ളത്‌.  ഏപ്രിൽ ഒന്നുമുതൽ ഓൺലൈൻ വ്യാപാരവും കൺസ്യൂമർഫെഡ് തുടങ്ങും.
ഇതിനുപുറമെ ജില്ലയിൽ അഞ്ചു മൊബൈൽ ത്രിവേണികളും രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെ പ്രവർത്തിക്കും. അരൂർ, കുട്ടനാട്‌, ആലപ്പുഴ, കായംകുളം, മാവേലിക്കര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തനം. ആഴ്‌ചയിൽ ആറുദിവസവും ത്രിവേണി പ്രദേശങ്ങളിലെത്തും. കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പുകൾ അടച്ചതിനാൽ ഇവിടങ്ങളിലെ ജീവനക്കാരെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലേക്ക‌് പുനർവിന്യസിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top