27 April Saturday

സിഎസ്‌ബി ബാങ്ക് ജീവനക്കാർ 
കൂട്ട നിരാഹാരം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
തൃശൂർ
സിഎസ്‌ബി ബാങ്ക്‌ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഎസ്ബി ബാങ്ക് ജീവനക്കാർ കൂട്ട നിരാഹാരം നടത്തി.
വ്യവസായതല 11 -ാം ഉഭയകക്ഷി സേവന വേതന കരാർ സിഎസ്‌ബി ബാങ്കിൽ നടപ്പാക്കുക,  അന്യായമായ ശിക്ഷാ നടപടികളും പ്രതികാര നടപടികളും പിൻവലിക്കുക, താൽക്കാലിക കരാർ കോൺട്രാക്ട്‌ ജീവനക്കാരുടെ വേതനം വർധിപ്പിക്കുക അവരെ സ്ഥിരപ്പടുത്തുക, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ കൂട്ട നിരാഹാരം നടത്തിയത്‌. ബാങ്കിന്റെ 101 –--ാം ജന്മദിനമായ വെള്ളിയാഴ്‌ച എല്ലാവിധ ആഘോഷങ്ങളിൽനിന്നും വിട്ടുനിന്നാണ്‌ ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌.  കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുകയും ഹെഡ് ഓഫീസിനു മുന്നിൽ ധർണ്ണയും തുടർന്ന് പ്രകടനവും നടത്തി. 
യുഎഫ്ബിഒ സംസ്ഥാന കൺവീനർ സി ടി ജോസൻ ഉദ്ഘാടനം ചെയ്തു. ബിഇഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, സിഎസ്ബിഎസ്എഫ് ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ, സിഎസ്ബിഎസ്എ ജനറൽ സെക്രട്ടറി ജോസഫ് കുര്യാക്കോസ് എന്നിവർ  സംസാരിച്ചു. സിഎസ്ബിഒഎ ജനറൽ സെക്രട്ടറി ലതീഷ് കുമാർ സ്വാഗതവും സിഎസ്ബി എഎസ്യു ജനറൽ സെക്രട്ടറി ബാബു മൊയ്ലൻ നന്ദിയും പറഞ്ഞു. സിഎസ്ബി ബാങ്കിൽ ഈ വർഷം ഇതിനോടകം തന്നെ ഏഴുദിവസം പണിമുടക്ക് നടന്നുകഴിഞ്ഞു. 
ജീവനക്കാരുടെ ഐക്യവേദി ഡിസംബർ 30, 31 ജനുവരി 1 തീയതികളിൽ ദേശീയപണിമുടക്ക്  പ്രഖ്യാപിച്ചിട്ടുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top