27 April Saturday

കർഷകരുടെ പടയണി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

സംയുക്ത കർഷക സമിതി ബേഡഡുക്ക കാഞ്ഞിരത്തിങ്കാലിൽ സംഘടിപ്പിച്ച മഹാപഞ്ചായത്ത്‌ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 കാസർകോട്‌

ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരം ഒരുവർഷം തികഞ്ഞ വെള്ളിയാഴ്‌ച സംയുക്ത കർഷക സമിതി ജില്ലയിൽ  11  ഏരിയാ കേന്ദ്രങ്ങളിൽ  കേന്ദ്ര സർക്കാർ ഓഫീസിന്‌ മുന്നിൽ മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചു. കരിനിയമങ്ങൾ  പിൻവലിക്കുക, കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, ഡൽഹി കർഷക സമരത്തിൽ രക്തസാക്ഷിത്വം വരിച്ച കർഷക കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, വൈദ്യുത ഭേദഗതി ബിൽ  പിൻവലിക്കുക  തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു പരിപാടി. ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുത്തവരെ ആദരിച്ചു.  
   ബേഡഡുക്ക കാഞ്ഞിരത്തിങ്കാലിൽ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ ടി മത്തായി അധ്യക്ഷനായി. വിജയൻ കുട്ടിയാനം, ലോഹിതാക്ഷൻ കോളിക്കാൽ എന്നിവരെ ആദരിച്ചു. എം അനന്തൻ, സണ്ണി പതിനെട്ടിൽ, സെബാസ്റ്റ്യൻ കോലത്ത്, കെ പി രാമചന്ദ്രൻ, സി ബാലൻ, ചാളക്കാട് രാധാകൃഷണൻ, ജയപുരം ദാമോദരൻ, ഇ കുഞ്ഞിരാമൻ, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ ദാമോദരൻ സ്വാഗതം പറഞ്ഞു. 
നീലേശ്വരത്ത്‌ കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനം ചെയ്‌തു. എം അസിനാർ അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ, പി പി മുഹമ്മദ് റാഫി, ടി പി ശാന്ത, ടി വി ശാന്ത, വി സുധാകരൻ, എ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കരുവക്കാൽ ദാമോദരൻ സ്വാഗതം പറഞ്ഞു. പി ടി റിനീഷ്, കെ വി സുധാകരൻ, കെ വി ഭരതൻ എന്നിവരെ ആദരിച്ചു. വിദ്യാനഗറിൽ കെ ഭുജംഗഷെട്ടി ഉദ്ഘാടനം ചെയ്തു. ബി പി അഗിത്തായ അധ്യക്ഷനായി. ഗോപാലൻ കന്നിക്കുണ്ട്, ആനന്ദൻ അർളടുക്ക എന്നിവരെ ആദരിച്ചു. വി സുരേഷ് ബാബു, കെ ഗോപാലൻ, പി രവീന്ദ്രൻപിള്ള, പി വി കുഞ്ഞമ്പു, എം കെ രവീന്ദ്രൻ, കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. എ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. രാജപുരത്ത്‌ കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌  കുര്യാക്കോസ് പ്ലാപറമ്പിൽ ഉദ്ഘാടനം ചെയ്‌തു. ബി രത്നാകരൻ നമ്പ്യാർ അധ്യക്ഷനായി. ടി കോരൻ, ഒക്ലാവ് കൃഷ്ണൻ, എം വി കൃഷ്ണൻ, സണ്ണി അരമന, കെ ബി മോഹനചന്ദ്രൻ, യു തമ്പാൻ നായർ, പി കെ രാമചന്ദ്രൻ, എം സി മാധവൻ, ഷിനോജ് ചാക്കോ, സണ്ണി ഈഴകുന്നേൽ, യു ഉണ്ണികൃഷ്ണൻ, ആർ സി രജനിദേവി എന്നിവർ സംസാരിച്ചു. ടി വേണുഗോപാൽ സ്വാഗതം പറഞ്ഞു.
  ചെറുവത്തൂരിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി വി ഗംഗാധാരൻ അധ്യക്ഷനായി. എം വി കോമൻ നമ്പ്യാർ,  കെ പി വത്സലൻ, മുകേഷ് ബാലകൃഷ്‌ണൻ,  പി സി സുബൈദ, ആർ റജി, എം കെ നളിനാക്ഷൻ, സി കുഞ്ഞികൃഷ്ണൻ, എം പി വി ജാനകി, കെ വി കൃഷ്ണൻ, കയനി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
 കാഞ്ഞങ്ങാട്‌ ട്രാക്ടർ റാലി നടത്തി. കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. പി പി രാജു അധ്യക്ഷനായി.  പി ടി നന്ദകുമാർ, രാഘവൻ കൂലേരി, പി വി കുഞ്ഞിരാമൻ, ശിവജി വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. മൂലകണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു.
കാലിക്കടവിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എം വി കോമൻനമ്പ്യാർ ഉദ്ഘാടനം ചെയ്‌തു. എം വി ചന്ദ്രൻ അധ്യക്ഷനായി. ഇ കുഞ്ഞിരാമൻ, കെ ഗംഗാധരൻ, ടി വി വിജയൻ, പി കുഞ്ഞിക്കണ്ണൻ, കെ വി ജനാർദനൻ, ടി വി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭീമനടിയിൽ കർഷകസംഘം ജില്ലാ ട്രഷറർ പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞമ്പു അധ്യക്ഷനായി. സ്‌കറിയ കല്ലേക്കുളം, ടി പി തമ്പാൻ, കെ കൃഷ്ണൻ, കെ എസ് ശ്രീനിവാസൻ, സി പി സുരേശൻ, ബിജു തുളുശേരിൽ എന്നിവർ സംസാരിച്ചു. കെ ദാമോദരൻ, മധു കാട്ടാംപള്ളിയിൽ എന്നിവരെ ആദരിച്ചു. ജോസ് കാട്ടാകൂടുങ്കൽ സ്വാഗതം പറഞ്ഞു.
അഡൂരിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജയാനന്ദ ഉദ്ഘാടനം ചെയ്‌തു. എ വിജയകുമാർ അധ്യക്ഷനായി. എം മാധവൻ, എ ചന്ദ്രശേഖരൻ, മോഹനൻ കാടകം, സി കെ കുമാരൻ, ഇ മോഹനൻ, കെ ശങ്കരൻ, കെ രാഘവൻ, മാത്യു, രത്നാകരൻ എന്നിവർ സംസാരിച്ചു. ഇബ്രാഹിം സ്വാഗതം പറഞ്ഞു.  ഹൊസങ്കടിയിൽ കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു. അശോക ഭണ്ടാരി അധ്യക്ഷനായി. ബേബി ഷെട്ടി, ഡി എം കരുണാകര ഷെട്ടി എന്നിവർ സംസാരിച്ചു. എസ്‌ രാമചന്ദ്ര സ്വാഗതം പറഞ്ഞു.  കുമ്പളയിൽ പി രഘുദേവൻ ഉദ്‌ഘാടനം ചെയ്‌തു. എം ശങ്കർ റൈ അധ്യക്ഷനായി. ഡി സുബ്ബണ്ണ ആൾവ, സി എ സുബൈർ, കെ ജഗന്നാഥ ഷെട്ടി, പി ഇബ്രാഹിം, സുധാകരൻ എന്നിവർ സംസാരിച്ചു. എ സുധാകരൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top