27 April Saturday

1500 കേന്ദ്രത്തിൽ ശാസ്ത്ര ചിന്താക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

കാഞ്ഞങ്ങാട്

ബാലസംഘം ജില്ലാസമ്മേളനത്തിന്റെ ഭാ​ഗമായി ജൂലൈ ഒന്നുമുതൽ 20 വരെ ജില്ലയിലെ 1500 കേന്ദ്രങ്ങളിൽ ശാസ്ത്ര ചിന്താക്കൂട്ടം നടത്തും. ഇതിന്റെ പിന്നണി പ്രവർത്തകർക്കുള്ള പരിശീലനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. 
ജില്ലയിലെ 12 ഏരിയകളിൽ നിന്നായി നൂറിലധികം പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. 
പപ്പൻ കുട്ടമത്ത് അധ്യക്ഷനായി. കെ ഗംഗാധരൻ, എം അനുരാഗ്, പി കെ മഞ്ജിഷ, ടി പി രാജേഷ് എന്നിവർ സംസാരിച്ചു. ബാലസംഘം ജില്ലാ കൺവീനർ പി കെ നിഷാന്ത് സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top