26 April Friday
ചക്ക പഴയ ചക്കയായിരിക്കും

പക്ഷേ കുരു വേറെ ലവലാ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

തൃക്കരിപ്പൂർ

‘പ്രിയരേ, 15 എണ്ണം വീതമുള്ള 35 പാക്കറ്റ് ചക്കക്കുരു, പച്ച നീലം മാങ്ങ എന്നിവ ചെറുവത്തൂർ വേജ്കൊയിൽ വിൽപനക്കായി ഏൽപിച്ചിട്ടുണ്ട്. എല്ലാവരും വാങ്ങി സഹകരിക്കണം. വാങ്ങിയാൽ കർഷർക്ക് ആശ്വാസമാകും. വെറുതെ പാഴാക്കുന്ന ചക്കക്കുരുവിനു വലിയ സാധ്യതയുണ്ട്‌.’  ചെറുവത്തൂർ റിട്ട. എഇഒ കെ ജി സനൽഷാ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലിട്ട കുറിപ്പാണിത്‌. കുറിപ്പുകണ്ടതും  കാസർകോട് വെജ്കോയിൽ നിന്നും വിളി എത്തി. അവിടേക്കും ചക്കക്കുരു വേണമെന്ന്‌.
ചെറുവത്തൂരിൽ ആദ്യ ദിവസം തന്നെ 12 പാക്കറ്റ്‌ വിറ്റു. വിപണിയിൽ കിലോക്ക് 45 രൂപയുണ്ടങ്കിലും, വെജ്കോ അത്രയൊന്നും ഈടാക്കുന്നില്ല. ചക്കയോളം  മേന്മയുള്ള ചക്കക്കുരു വിദേശവിപണിയിൽ പോലും താരമാണ്. ധാരാളം നാരുകളുള്ള ചക്കക്കുരു നല്ല രോഗപ്രതിരോധ ശേഷിയുള്ള പച്ചക്കറി കൂടിയാണ്‌.  നിരവധി ഗുണങ്ങളുള്ളചക്കക്കുരുവിനെ പാഴാക്കരുത് എന്ന സന്ദേശമാണ് പാക്കറ്റ് ചക്കക്കുരുവിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ സനൽ ഷാ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top