26 April Friday

അയ്യപ്പ വിശ്രമകേന്ദ്രം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

 കൊടുങ്ങല്ലൂർ 
നഗരസഭ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കെ നടയിൽ ശബരിമല തീർഥാടകർക്ക്‌ വിശ്രമകേന്ദ്രമാരംഭിച്ചു. വിരിവെയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കും. ഭക്ഷണം, കുടിവെള്ളം, പ്രാഥമിക ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.  നഗരസഭയുടെ വക തുണി സഞ്ചി നൽകുന്നതിന് ഹരിത കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. വിശ്രമകേന്ദ്രം പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാർ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ അധ്യക്ഷയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top