08 May Wednesday

സംസ്ഥാനത്ത്‌ ലഹരിക്കെതിരെ നിയമം ശക്തം: ഋഷിരാജ്‌ സിങ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ഡോ. പി എൻ സുരേഷ്‌ കുമാർ രചിച്ച ‘ന്യൂജെൻ ലഹരികൾ ഏതെല്ലാം–- ചികിത്സ എങ്ങനെ’ 
പുസ്‌തകം ഋഷിരാജ്‌ സിങ് പ്രകാശിപ്പിക്കുന്നു

കോഴിക്കോട്‌
കേസുകൾ വർധിക്കുന്നുവെന്നതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌ ലഹരി ഉപയോഗം കൂടുന്നുവെന്നല്ലെന്നും ലഹരിക്കെതിരായ നിയമസംവിധാനം സംസ്ഥാനത്ത്‌ 
 ശക്തമാണ്‌ എന്നാണെന്നും മുൻ ഡിജിപി ഋഷിരാജ്‌ സിങ്‌ പറഞ്ഞു. ലോകത്ത്‌ ലഹരി ഉപയോഗം കൂടുന്നുണ്ട്‌. എന്നാൽ സംസ്ഥാനത്ത്‌ ലഹരിക്കെതിരായ നിയമസംവിധാനം കർശനമാണ്‌. ഒരുവർഷം ഒന്നരലക്ഷത്തോളം കേസുകളിലാണ്‌ നിയമനടപടി സ്വീകരിച്ചത്‌.  
 വലിയ സംസ്ഥാനമായ യുപിയിൽ ഇതിന്റെ കാൽഭാഗം കേസ്‌ പോലും രജിസ്‌റ്റർ ചെയ്യപ്പെടുന്നില്ലെന്നും  അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തണൽ, ഐഎംഎ, ചേതന എന്നിവർ സംഘടിപ്പിച്ച ബോധവൽക്കരണം ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. 
ഡോ. പി എൻ സുരേഷ്‌ കുമാർ രചിച്ച ‘ന്യൂജെൻ ലഹരികൾ ഏതെല്ലാം–- ചികിത്സ എങ്ങനെ’ പുസ്‌തകം ഋഷിരാജ്‌ സിങ് പ്രകാശിപ്പിച്ചു. ഐഎംഎ പ്രസിഡന്റ്‌ ഡോ. ബി വേണുഗോപാൽ ഏറ്റുവാങ്ങി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡോ. പി എൻ അജിത, ഹംസ ആലുങ്ങൽ, ഡോ. എം വർഗീസ്‌ ആലുങ്ങൽ, ഡോ. എം കെ അബ്‌ദുൾ ഖാദർ, ഡോ. ശങ്കർ മഹാദേവൻ, രാജഗോപാലൻ പുതുശേരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top