27 April Saturday

എൽഡിഎഫ് തുടർഭരണം അനിവാര്യം: കെഎസ്‌കെടിയു

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

കെഎസ് കെടിയു ജില്ലാ കൺവൻഷൻ സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ്ഘാടനംചെയ്യുന്നു

 എൽഡിഎഫ് തുടർഭരണം അനിവാര്യം: കെഎസ്‌കെടിയു 

മലപ്പുറം
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) ജില്ലാ കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ ഓഡിറ്റേറിയത്തിൽനടന്നു. സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിച്ച് സംസ്ഥാന സർക്കാരി​ന്റെ തുടർ ഭരണത്തിന് അവസരമൊരുക്കാൻ‌ എല്ലാ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. 
യൂണിയൻ ജില്ലാ പ്രസിഡന്റ് എം പി അലവി അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി ഇ ജയൻ, സംസ്ഥാന കമ്മിറ്റി അംഗം വി ശോഭന,  എൻ പി ഉണ്ണികൃഷ്ണൻ, കെ മജ്നു, എൻ കണ്ണൻ, കെ വിനോദിനി, പി ശ്രീധൻ, കെ പി അജയൻ എന്നിവർ സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top