26 April Friday
15 ദിവസത്തിനകം 8 കിലോമീറ്റർ

ആനവേലി റെഡി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ആനവേലി നിർമാണത്തിനായി ബെള്ളക്കാനം മുതൽ ചാമകൊച്ചി വരെയുള്ള സ്ഥലം ഒരുക്കുന്ന തൊഴിലാളികൾ

മുള്ളേരിയ 
കാട്ടാന ശല്യത്തിന് ശ്വാശ്വത പരിഹാരമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്‌ തയ്യാറാക്കിയ ആനപ്രതിരോധ പദ്ധതി പ്രവൃത്തി വേഗത്തിലാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന നിർവഹണ കമ്മിറ്റി യോഗം തീരുമാനിച്ചു. 
15 ദിവസത്തിനുള്ളിൽ ആദ്യ റീച്ചിലെ എട്ട് കിലോമീറ്റർ ഫെൻസിങ്‌ നിർമാണം പൂർത്തിയാവുമെന്ന് നിർമാണ ചുമതലയുള്ള പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. തൂക്കുഫെൻസിങ്  കടന്നുപോകുന്ന സ്ഥലങ്ങളിലെ ചെറുമരങ്ങൾ നീക്കാനുള്ള അനുമതി കിട്ടിയതോടെ മരംമുറി പൂർത്തിയാക്കി. പോസ്റ്റ്‌, ഫെൻസിങ്‌ ഉൾപ്പടെയുള്ളവയുടെ പണികളും പുരോഗമിക്കുന്നു.
ആദ്യ റീച്ച്‌ തീർന്നാൽ ആനകളെ തുരത്തും
ബെള്ളക്കാനം മുതൽ ചാമകൊച്ചി വരെയുള്ള ആദ്യ റീച്ചിന്റെ നിർമാണം പൂർത്തിക്കുന്ന മുറക്ക്‌  ജനവാസ മേഖലയിലുള്ള ആനകളെ ഉൾവനത്തിലേക്ക് തുരത്തുമെന്ന്  ജില്ലാ വനം മേധാവി പി ബിജു പറഞ്ഞു. 
ഇതിനായി ദ്രുതകർമ സേനക്കൊപ്പം കൂടുതൽ വിദഗ്‌ദരെയും പങ്കെടുപ്പിക്കും. നാട്ടുകാരുടെ സഹകരണവും ഉറപ്പുവരുത്തും.
രണ്ടാം റീച്ചിന്റെ നിർമാണവും ഉടൻ തുടങ്ങും. ഇതിനായി സംസ്ഥാന സർക്കാർ നൽകിയ പ്രോത്സാഹന ധനസഹായമായ 66 ലക്ഷം രൂപയും പദ്ധതിയിനത്തിൽ പഞ്ചായത്തുകൾ നീക്കിവെക്കുന്ന ഒരു കോടി രൂപയും വകയിരുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു അറിയിച്ചു.     

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top