26 April Friday

വാക്‌സിനേഷൻ ഇന്ന്‌ 85 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
കോട്ടയം
തിങ്കൾ ജില്ലയിൽ  85 കേന്ദ്രങ്ങളിൽ കോവിഡ്‌ വാക്‌സിനേഷൻ നൽകുമെന്ന്‌ കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 11 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 74 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം.
15 മുതൽ 18 വയസ്‌ വരെയുള്ളവർക്ക് വാക്‌സിൻ നൽകുന്ന ആരോഗ്യകേന്ദ്രം/സ്ഥലങ്ങൾ: 
കോട്ടയം ജനറൽ ആശുപത്രി, അതിരമ്പുഴ, ഇടയിരിക്കപ്പുഴ, 
കടപ്ലാമറ്റം, കാട്ടാമ്പാക്ക്, മുണ്ടക്കയം, നെടുങ്കുന്നം, മുട്ടമ്പലം, തിരുവാർപ്പ്, 
ഉഴവൂർ, വാഴൂർ. 
18 വയസിന്‌ മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രം/സ്ഥലങ്ങൾ: 
ചങ്ങനാശേരി ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി, അറുനൂറ്റിമംഗലം, അതിരമ്പുഴ, അയർക്കുന്നം, അയ്മനം, ബ്രഹ്മമംഗലം, ഇടയാഴം, ഈരാറ്റുപേട്ട, എരുമേലി, ഏറ്റുമാനൂർ, ജി വി ആർ പൂഞ്ഞാർ, മേലുകാവ്മറ്റം, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കാളകെട്ടി, കല്ലറ, കാണക്കാരി, കാഞ്ഞിരപ്പള്ളി, കറിക്കാട്ടൂർ, കരൂർ, കറുകച്ചാൽ, കൂടല്ലൂർ, കൂട്ടിക്കൽ, കൂരോപ്പട, കോരുത്തോട്, കൊഴുവനാൽ, കുമരകം, കുറവിലങ്ങാട്, കുറുപ്പുംതറ, മാടപ്പള്ളി, മണിമല, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, മീനച്ചിൽ, മീനടം, പൊൻകുന്നം,  മൂന്നിലവ്, മുണ്ടൻകുന്ന്‌, മുത്തോലി, നാട്ടകം, നിലക്കൽ, ഓണംതുരുത്ത്‌, പൈക, പായിപ്പാട്, പനച്ചിക്കാട്, തിടനാട്,  പാറമ്പുഴ, പറത്താനം, പാറത്തോട്, പെരുവ, പൂഞ്ഞാർ, രാമപുരം, സചിവോത്തമപുരം, മുട്ടമ്പലം, തീക്കോയി,  തലനാട്, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, തിരുവാർപ്പ്, തൃക്കൊടിത്താനം, ടി വി പുരം,  ഉദയനാപുരം, ഉള്ളനാട്, വൈക്കം,  വാകത്താനം, വാഴപ്പള്ളി, വാഴൂർ, 
വെളിയന്നൂർ, വെള്ളാവൂർ, വെള്ളൂർ, വിഴിക്കത്തോട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top