26 April Friday
ഭിന്നശേഷിക്കാരെ വഞ്ചിച്ച്‌ പടിഞ്ഞാറത്തറ പഞ്ചായത്ത്‌

പോത്തുകളെ വാങ്ങാൻ പണം നൽകിയില്ല

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
പടിഞ്ഞാറത്തറ
പോത്തുകളെ വാങ്ങാൻ പണം നൽകാതെ ഭിന്നശേഷിക്കാരെ വഞ്ചിച്ച പടിഞ്ഞാറത്തറ പഞ്ചായത്ത്‌ നടപടിക്കെതിരെ പ്രതിഷേധം. 
 2020–--21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി പോത്ത് വളർത്തൽ പദ്ധതി നടപ്പാക്കിയിരുന്നു.  ഓരോ ഭിന്നശേഷിക്കാരനിൽനിന്നും ഗുണഭോക്തൃ വിഹിതമായി 6000 രൂപ വാങ്ങി. പഞ്ചായത്ത് പോത്തുകളെ വാങ്ങിനൽകുമെന്നായിരുന്നു  പറഞ്ഞിരുന്നത്‌. പിന്നീട് പഞ്ചായത്തധികൃതർ വാക്ക്‌ മാറ്റി. ഗുണഭോക്താക്കൾതന്നെ വാങ്ങണമെന്നായി. ആരോടാണോ വാങ്ങുന്നത്‌ അവരുടെ അക്കൗണ്ടിൽ രണ്ടുദിവസത്തിനുള്ളിൽ പണമിടുമെന്നറിയിച്ചു.  ഒരുവർഷം കഴിഞ്ഞിട്ടും ഇതുവരെ ഉടമകളുടെ അക്കൗണ്ടിലേക്ക്‌ തുക നൽകിയില്ല.  ഇതോടെ ആദ്യ ഉടമകൾ പോത്തിനെ കൊണ്ടുപോകുമെന്ന്‌ ഗുണഭോക്താക്കളെ അറിയിച്ചു.   ഇതന്വേഷിക്കാൻ ചെന്നവരോട്‌ ജീവനക്കാർ മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്‌. മുഗാശുപത്രിയിൽനിന്ന്‌ പേപ്പറുകൾ നീങ്ങാൻ കാലതാമസമുണ്ടായതാണ്‌ കാരണമെന്നാണ്‌  അധികൃതർ പറയുന്നത്‌. എന്നാൽ മൃഗാശുപത്രിയിൽ എത്തിയപ്പോൾ പഞ്ചായത്താണ് വിഴ്ചവരുത്തിയതെന്നാണ്‌ അറിയിക്കുന്നത്‌. ഭിന്നശേഷിക്കാരെ  വട്ടംകറക്കുകയാണ്‌ പഞ്ചായത്തധികൃതർ. കബളിപ്പിച്ചതിനെതിരെ  നിയമ നടപടിക്കൊരുങ്ങുകയാണ് ഭിന്നശേഷിക്കാർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top