27 April Saturday

അശ്വാരൂഢസേനയുടെ പ്രകടനവും 
എയ്റോ മോഡൽ ഷോയും

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
തിരുവനന്തപുരം
കേരളീയത്തിന്റെ ഭാഗമായി എൻസിസി കേഡറ്റുകൾ അശ്വാരൂഢസേനയുടെ അഭ്യാസപ്രകടനവും എയ്‌റോ മോഡൽ ഷോയും അവതരിപ്പിക്കും. നവംബർ ഒന്നുമുതൽ ഏഴുവരെ ദിവസവും വൈകിട്ട് അഞ്ചുമുതൽ ആറുവരെയാണ്‌ പരിപാടി. 
കേരള- –- ലക്ഷദ്വീപ് എൻസിസി  ഡയറക്ടറേറ്റിന്റെ മണ്ണുത്തി വൺ കേരള റീമൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡ്രണിന്റെ നേതൃത്വത്തിൽ കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിലാകും അശ്വാരൂഢസേനയുടെ പ്രകടനം. കേരളത്തിൽ സ്വന്തമായി അശ്വാരൂഢസേനയുള്ള ഏക എൻസിസി സ്‌ക്വാഡ്രണാണ് മണ്ണുത്തി റീമൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡ്രൺ. അഞ്ച്‌ കുതിരകളെ അണിനിരത്തി 25 മിനിറ്റോളം നടക്കുന്ന പരേഡിൽ വിഐപിക്കുള്ള സ്റ്റാൻഡിങ് സല്യൂട്ടും ഷോർ ജമ്പിങ്, ഫയർ ജമ്പിങ് അടക്കമുള്ള അഭ്യാസപ്രകടനങ്ങളും നടക്കും. 
നവംബർ അഞ്ചിന്  നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്ത്യൻ നാവികസേനയുടെ ബാൻഡ് സെറ്റ് മറ്റൊരു ആകർഷണമാണ്. ഇതോടൊപ്പം വൺ കേരള എയർ വിങ് എൻസിസി കേഡറ്റുകൾ നിർമിച്ച എയ്‌റോ മോഡലിങ്ങുകൾ ഉപയോഗിച്ചുള്ള എയർഷോയും അരങ്ങേറും. കേഡറ്റുകൾ  നിർമിച്ച റിമോട്ടിൽ നിയന്ത്രിക്കാവുന്ന ചെറുവിമാനങ്ങൾ ഉപയോഗിച്ചാണ്‌ എയ്റോ ഷോ. ഉദ്ഘാടനത്തിനു മുന്നോടിയായി 28 മുതൽ കവടിയാർമുതൽ കിഴക്കേകോട്ടവരെ എൻസിസി വിമാനത്തിന്റെ ഫ്ലൈയിങ് പാസ്റ്റും ഉണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top