26 April Friday

വന്യമൃഗഭീഷണിയിൽ മാങ്കുളം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

മുനിപാറയിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു

അടിമാലി
ഉപജീവനമാർഗമായ വളർത്തുമൃഗങ്ങൾ  വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും മോചിതരാകുംമുമ്പെ  മാങ്കുളത്തെ കർഷകർക്ക് ഭീഷണിയുമായി മയിലും. പശുക്കിടാക്കളെയും വളർത്തു പട്ടികളെയും കൊന്നത് പുലിയാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.പുലിയെ കുടുക്കാൻ പദ്ധതിയിടുന്നതിനിടെ
കൃഷിയിടങ്ങളിൽ നാശം വിതച്ച്‌മയിലുകളുടെ ശല്യവും കൂടി.  കൂട്ടത്തോടെ മയിലുകൾ വിരിഞ്ഞപാറ, മുനിപാറ, സിങ്കുകണ്ടം എന്നിവിടങ്ങളിലാണ്‌  നാശം വിതയ്‌ക്കുന്നത്‌. ആദിവാസികളുൾപ്പെടെയുള്ള കർഷകരുടെ ഇഞ്ചിക്കണ്ടങ്ങൾ ചികഞ്ഞു നശിപ്പിക്കുന്നതും വ്യാപകമാണ്‌.കാട്ടുപന്നിക്കൂട്ടം കപ്പകൃഷിയും   നശിപ്പിക്കുന്നുണ്ട്‌.ഇതോടെ കൃഷി ഉപേക്ഷിക്കേക്കേണ്ട ഗതികേടിലാണ് കർഷകർ. 
പുലിയെ പിടിക്കാൻ ക്യാമറ
 മാങ്കുളത്ത് മൃഗങ്ങളെ ആക്രമിച്ച വന്യജീവിയെ പിടിക്കാൻ ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ്. മാങ്കുളം മുനിപാറയിലാണ് കൂട്ടിൽ കെട്ടിയിരുന്ന ആടിനെ വന്യമൃഗം ആക്രമിച്ചത്. 
    മുനിപാറയിലാണ് പുലിയുൾപ്പെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ വനംവകുപ്പ് പെരിയാർ കടുവാ സങ്കേതത്തിൽ നിന്നും എത്തിച്ച രാത്രി ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്താൻ കഴിയുന്ന  ആറ്‌ എച്ഡി ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ നിന്ന് കിട്ടുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് കൂടുകൾ സ്ഥാപിക്കും.
 തുരത്താൻ കടുവ
 വിരിഞ്ഞപാറയിൽ ഇറങ്ങിയ പുലിയെ തുരത്താൻ കടുവയുടെ ശബ്ദവും ഉപയോഗിക്കും.
കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ആനകളെ തുരത്തുന്നതിന് ഉപയോഗിക്കുന്ന കടുവകളുടെ ശബ്ദമുള്ള എലിഫന്റ് സ്‌കേറിങ് ഡിവൈസാണ ഇവിടെ വനംവകുപ്പ് സ്ഥാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top