27 April Saturday

പുതിയ റൈഡുകളെത്തും മിനുങ്ങിയൊരുങ്ങാന്‍ ഉദ്യാനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

തൊടുപുഴ മുൻസിപ്പൽ പാർക്ക്

തൊടുപുഴ
അടിമുടി മാറി അണിഞ്ഞൊരുങ്ങാന്‍ തൊടുപുഴ ന​ഗരസഭ പാര്‍ക്ക്. പുതിയ റൈഡുകളും ഇരിപ്പിടങ്ങളും ചെറിയ മിനുക്ക് പണികളുമായി വീണ്ടും ജനപ്രിയ പാര്‍ക്ക് മിന്നിത്തിളങ്ങും. തൊടുപുഴയിൽ കുട്ടികൾക്ക് വിനോദത്തിനും ഉല്ലസിക്കാനുമുള്ള ഏക സ്ഥലമാണ് നഗരസഭ പാർക്ക്. നൂറു കണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് സായാഹ്നം ചെലവിടാനെത്തുന്നത്. നഗരമധ്യത്തിലെ വിശാല പാർക്ക് തൊടുപുഴയാറിന്റെ  വശ്യ മനോഹാരിതയാണ് സമ്മാനിക്കുന്നത്. 
     ഇലക്‌‍ട്രിക് ജോലികളാണ് ഇപ്പോള്‍ പുരോ​ഗമിക്കുന്നത്. പാര്‍ക്കിലെ സിന്തറ്റിക്ക് ട്രാക്കില്‍ ഉപയോ​ഗിക്കുന്ന സൈക്കിളുകളുടെ എണ്ണം കുറവാണെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. ജനുവരിയോടെ സിന്തറ്റിക് ട്രാക്കില്‍ ഓടിക്കാവുന്ന പുതിയ മോഡല്‍ സൈക്കിളുകള്‍ ആവശ്യത്തിന് എത്തിക്കുമെന്ന് ന​ഗരസഭ അധികൃതര്‍ പറഞ്ഞു. കോവിഡും വിവിധ നിർമാണ പ്രവർത്തനങ്ങളുമായി അടച്ചിട്ടിരുന്ന പാർക്ക് കഴിഞ്ഞ ജൂണിലാണ് തുറന്ന് നല്‍കിയത്. പാർക്കിലെ കേടായ റൈഡുകളെല്ലാം മാറ്റി, കുളത്തില്‍ മീനുകളെ നിക്ഷേപിച്ച് പുതുമോടിയിലാണ് തുറന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top