26 April Friday

സൗജന്യ വൃക്കരോഗ നിർണയ 
മെഗാ മെഡിക്കൽക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023
ഓയൂർ 
എം കെ അയൂബ്  ലൈബ്രറി ആൻഡ് റീഡിങ് റൂം മുളയിറച്ചാലിൽ സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിർണയ മെഗാമെഡിക്കൽ ക്യാമ്പ് മന്ത്രി ജെ ചിഞ്ചുറാണി  ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് ബി ശ്രീകുമാർ അധ്യക്ഷനായി.  സെക്രട്ടറി എം എസ് ഷൈജു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് സംസാരിച്ചു. എം ഷറഫുദീൻ,  ഫൈസൽ വടക്കതിൽ, എം കെ ഷാനവാസ്, ആർ ജയശ്രീ, കെ അജയകുമാർ,  ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, വിനോദ് കുമാർ, ദാവൂദ് ചെറുകര, എ നാസിമുദീൻ, ജെ അൽത്താഫ്, അൽ അമീൻ വാഴവിള,  എം ആർ അൻസി എന്നിവർ നേതൃത്വം നൽകി. സേവ് കിഡ്നി ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top