26 April Friday

പി ബിജു സ്‌മാരക 
യൂത്ത്‌ സെന്റർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ പി ബിജു സ്മാരക യൂത്ത് സെന്റർ ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ജില്ലയിലെ യുവജനങ്ങളുടെ സമരാവേശത്തിന്‌ കരുത്തായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരമായ പി ബിജു സ്‌മാരക യൂത്ത്‌ സെന്റർ തുറന്നു. പ്രക്ഷോഭങ്ങൾക്കും സംഘടനാ പ്രവർത്തനത്തിനുമൊപ്പം വിശക്കുന്ന വയറിനുമുന്നിൽ ആഹാരവുമായി എത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം സമാനതകളില്ലാത്ത മാതൃകകൾ സൃഷ്‌ടിക്കുന്ന യുവജനപ്രസ്ഥാനത്തിന്‌ ഇത്‌ സ്വപ്‌നസാഫല്യമായി. ഏറെക്കാലമായുള്ള ജില്ലയിലെ യുവാക്കളുടെ അക്ഷീണപ്രയത്‌നമാണ്‌ പ്രവർത്തനകേന്ദ്രമായി തിരുവമ്പാടിയിൽ തലയുയർത്തിയത്‌. ഭഗത്‌സിങ് സ്‌മാരക ലൈബ്രറിയിൽ ജില്ലയിലെ പ്രവർത്തകർ സമാഹരിച്ച അയ്യായിരത്തിലധികം പുസ്‌തകങ്ങളുമുണ്ട്‌.  
എൽഡിഎഫ്‌ കൺവീനറും ഡിവൈഎഫ്‌ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റുമായ ഇ പി ജയരാജൻ മന്ദിരം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജെയിംസ്‌ ശാമുവേൽ പതാക ഉയർത്തി. ഭഗത്‌സിങ് സ്‌മാരക ലൈബ്രറി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎയും കൂത്തുപറമ്പ്‌ സ്‌മാരക ഹാൾ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും ഉദ്‌ഘാടനംചെയ്‌തു. പി ബിജുവിന്റെ ഫോട്ടോ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ അനാച്ഛാദനംചെയ്‌തു. 
തിരുവമ്പാടിയിൽ നടന്ന പൊതുസമ്മേളനം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ജെയിംസ്‌ ശാമുവേൽ അധ്യക്ഷനായി. സുവനീർ സംസ്ഥാന ട്രഷറർ എസ്‌ ആർ അരുൺബാബുവിന്‌ നൽകി സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രകാശിപ്പിച്ചു. വി കെ സനോജ്‌, വി വസീഫ്‌, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, എ എം ആരിഫ്‌ എംപി, എംഎൽഎമാരായ സജി ചെറിയാൻ, എച്ച്‌ സലാം, പി പി ചിത്തരച്‌ജൻ, എം എസ്‌ അരുൺകുമാർ, മുൻ ഭാരവാഹികളായ എ മഹേന്ദ്രൻ, മനു സി പുളിക്കൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ശ്യാംകുമാർ, എസ്‌ സുരേഷ്‌കുമാർ, നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ രാഹുൽ സ്വാഗതവും ട്രഷറർ രമ്യ രമണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top