26 April Friday

കെ ഡിസ്‌ക്‌: വീട്ടിലിരുന്ന്‌ ജോലി നേടാം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
സ്വന്തം ലേഖകൻ
തൃശൂർ
അഭ്യസ്‌ത വിദ്യരേ ഇതിലേ, ഇതിലേ. കെ ഡിസ്‌ക്‌ വഴി  ദേ വീട്ടിലിരുന്ന്‌ ജോലി നേടാം.  21 മുതൽ 27 വരെയാണ്‌   വെർച്വൽ ജോബ് ഫെയർ.  
ഡിഡബ്ല്യുഎംഎസ്‌  രജിസ്റ്റർ ചെയ്ത ഐഡി ഉപയോഗിച്ച്   ജോബ് ഫെയർ പോർട്ടലിൽ കയറി തൊഴിൽ അന്വേഷകർക്ക്‌ വെർച്വൽ ജോബ് ഫെയർ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്‌.   കഴിഞ്ഞ ദിവസം തൃശൂരിൽ നേരിട്ട്‌ നടത്തിയ തൊഴിൽ മേളവഴി 788പേർക്ക്‌ തൊഴിലവസരം ഒരുങ്ങി. 
 കേരള ഡെവലപ്‌മെന്റ് ആൻഡ്‌ ഇനൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിന്റെയും  (കെഡിസ്‌ക്‌) ജില്ലാ ഭരണകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷനാണ്‌  മെഗാ ജോബ് ഫെയറുകൾ   സംഘടിപ്പിക്കുന്നത്‌.  ഉദ്യോഗാർഥികൾക്ക്  സ്വന്തം  മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച്   നേരിട്ട് വെർച്വൽ  ജോബ്‌ഫെയറിൽ പങ്കെടുക്കാം. 
വിവിധ  മേഖലകളിലെ നാനൂറിൽപ്പരം കമ്പനികൾ   പങ്കെടുക്കുന്നുണ്ട്. ഡിഡബ്ല്യുഎംഎസ്‌  ഐഡി ഉപയോഗിച്ച് തന്നെ വെർച്വൽ ജോബ് ഫെയർ തെരഞ്ഞെടുക്കുന്ന മുറയ്‌ക്ക് ഇന്റർവ്യൂ സമയവും സ്ലോട്ടും നൽകിക്കൊണ്ടുള്ള അറിയിപ്പ് ലഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള   ഉദ്യോഗാർഥികൾക്ക്‌ വീട്ടിൽ ഇരുന്ന്  വെർച്വൽ തൊഴിൽ മേളയിൽ പങ്കെടുക്കാം.   Knowledgemission.kerala.gov.in എന്ന  സൈറ്റിൽ ലോഗിൻ ചെയ്‌ത് വേണം ഉദ്യോഗാർഥികൾ തൊഴിൽ മേളയുടെ ഭാഗമാകേണ്ടത്.  
 കഴിഞ്ഞ ദിവസം നടന്നമെഗാഫെയറിൽ  1436 പേർ ഇന്റർവ്യൂവിന് ഹാജരായപ്പോൾ  788 യുവതീ യുവാക്കൾക്കാണ്‌ തൊഴിലവസരം ലഭിച്ചത്. വിവിധ കമ്പനികൾ 192 പേരെ തെരഞ്ഞെടുത്തു. 596 പേരെ ഷോർട്ട് ലിസ്റ്റ്‌ ചെയ്തു. പ്ലസ്ടു വിദ്യാഭ്യാസം മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് മേളയിൽ അവസരം ലഭിച്ചു. കേരളത്തിന് അകത്തും പുറത്തുംനിന്നായി  ഐടി, എൻജിനിയറിങ്, ടെക്‌നിക്കൽ ജോബ്‌സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, മെഡിക്കൽ, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടെയ്‌ൽസ്, ഫിനാൻസ്, എഡ്യൂക്കേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കിങ്, മാർക്കറ്റിങ്‌, സെയിൽസ്, മീഡിയ, സ്‌കിൽ എഡ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ്, ഷിപ്പിങ്‌, അഡ്മിനിസ്‌ട്രേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ടാക്‌സ് എന്നീ മേഖലകളിൽ നിന്നുള്ള 83
കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. 
രജിസ്‌ട്രേഷൻ ഇങ്ങനെ
1 ഡിഡബ്ല്യുഎംഎസ്‌ പോർട്ടലിൽ  ഉദ്യോഗാർഥികൾ അവരുടെ കഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം അടിസ്ഥാനമാക്കിയുള്ള   പ്രൊഫൈൽ രജിസ്ട്രേഷൻ പൂർണമാക്കണം. 
2 ജോബ് ഫെയറിനായി വെർച്വൽ ജോബ് ഫെയർ മോഡ് തെരഞ്ഞെടുക്കുക. 
3 പുതുക്കിയ വിവരങ്ങൾ, ബയോഡാറ്റ എന്നിവ അപ്‌ലോഡ് ചെയ്യുക. 
4 പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന അനുയോജ്യമായ ജോലികൾ തൊഴിൽദായകർ ഓഫർ ചെയ്യുന്നത് തെരഞ്ഞെടുക്കുക. 
5 വെർച്വൽ തൊഴിൽ മേളയിൽ ഉടനെ രജിസ്‌റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഓപ്ഷണൽ മൂല്യവർധന സേവനം എന്ന നിലയിൽ താൽപ്പര്യമുളള തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് റോബോട്ടിക് അഭിമുഖത്തിലും  ഓട്ടോമാറ്റിക് പ്രതികരണ മൂല്യനിർണയത്തിലും പങ്കെടുക്കാം. 
6 വിവിധ ജോലികൾക്കുള്ള തീയതിയും സമയവും ഉദ്യോഗാർഥികളെ ഇമെയിൽ വഴി അറിയിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top