26 April Friday

വളം കമ്പനികൾ കർഷകദ്രോഹം 
അവസാനിപ്പിക്കണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022
ആലപ്പുഴ
വളം കമ്പനികൾ കർഷകദ്രോഹ നിലപാട് ഉപേക്ഷിക്കണമെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ പുഞ്ചകൃഷി വളപ്രയോഗ സമയമാണ്. കർഷകർക്ക്‌ ആവശ്യമുള്ള വളങ്ങളേ നൽകാവൂയെന്നും നിർബന്ധിച്ച് ഒരു വളവും നൽകരുതെന്നും  കൃഷിവകുപ്പ്  ഉത്തരവുണ്ട്‌. എന്നാൽ കേരളത്തിൽ ഉൽപ്പാദനമില്ലാത്തതും പുഞ്ചകൃഷിക്ക് അത്യാവശ്യവുമായ യൂറിയയും പൊട്ടാഷും നൽകണമെങ്കിൽ ഇവ  വിതരണംചെയ്യുന്ന ഐപിഎൽഇഫ് കോ, എംസിഎഫ്എൽ, മദ്രാസ് കെമിക്കൽസ് എന്നീ വളംകമ്പനികളും അവരുടെ വിതരണക്കാരായ മാർക്കറ്റിങ് ഫെഡറേഷനും റബ്ബർ മാർക്കറ്റിങ് ഫെഡറേഷനും ഈ കമ്പനികളുടെ  മറ്റ്  ഉൽപ്പന്നങ്ങൾ വാങ്ങിയാലേ നൽകൂയെന്ന് നിർബന്ധം പിടിക്കുകയാണ്. കർഷകർ കടംവാങ്ങി വളം എടുക്കാൻ ചെല്ലുമ്പോൾ കമ്പനിക്കാരുടെ ഇഷ്‌ടത്തിന് അവർ പറയുന്ന സാധനങ്ങൾ എടുക്കണമെന്ന് നിർബന്ധിക്കുന്നത് അനുവദിക്കരുത്‌.   
  കർഷകർക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ച് വളം ലഭ്യമാക്കാൻ കൃഷിവകുപ്പ് കർശനനടപടി  സ്വീകരിക്കണമെന്ന്‌ ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top