02 May Thursday

വാക്‌സിൻ 98.8%

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021
കണ്ണൂർ
ജില്ലയിൽ കോവിഡ്‌ വാക്‌സിൻ ആദ്യ ഡോസ്‌ സ്വീകരിച്ചവർ 98.8 ശതമാനമായി. 18,77,289 പേരാണ്‌ ആദ്യ ഡോസെടുത്തത്‌. 44.27 ശതമാനം പേർ രണ്ടുഡോസും സ്വീകരിച്ചു. 8,47,390 പേരാണ്‌ രണ്ടുഡോസ്‌ സ്വീകരിച്ചവർ. ജില്ലയിൽ ഇതുവരെ 27,24,679 ഡോസ്‌ വാക്‌സിൻ വിതരണം ചെയ്‌തു. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ആദ്യ ഡോസ്‌ വിതരണത്തിൽ നൂറുശതമാനമെന്ന ലക്ഷ്യത്തിലെത്തി. 
 നിലവിൽ പ്രതിദിനം ശരാശരി നൂറുഡോസ്‌ വാക്‌സിൻ വിതരണമാണ്‌ നടക്കുന്നത്‌. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിൻ ലഭ്യമാണെങ്കിലും വാക്‌സിനെടുക്കേണ്ടവരുടെ എണ്ണം  അനുസരിച്ച്‌  മാത്രമാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌.  ആഗസ്‌തിലാണ്‌ ഏറ്റവും കൂടുതൽ ആദ്യ ഡോസ്‌ വാക്‌സിൻ വിതരണം ചെയ്‌തത്‌. ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമാണ്‌ സെക്കൻഡ്‌ ഡോസ്‌ കൂടുതൽ വിതരണംചെയ്യുക. 
  കോവിഡ്‌ പോസിറ്റീവായതിനാൽ  84 ദിവസം കഴിഞ്ഞ്‌ വാക്‌സിനെടുക്കാൻ കാത്തിരിക്കുന്ന 20,000 പേർ ജില്ലയിലുണ്ട്‌. അലർജിയുള്ള 1200ൽപരം ആളുകൾക്ക്‌ ഇതുവരെ വാക്‌സിൻ എടുക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം ആരോഗ്യ വകുപ്പ്‌ ശേഖരിച്ച കണക്കിൽ അറുപതിനായിരത്തിൽപരം ആളുകൾക്ക്‌ വാക്‌സിനോട്‌ വിമുഖതയുള്ളതായി കണ്ടെത്തിയിരുന്നു. ആരോഗ്യപ്രവർത്തകരും തദ്ദേശസ്ഥാപന പ്രതിനിധികളും ചേർന്ന്‌ വീടുകൾ സന്ദർശിച്ച്‌ നടത്തിയ ക്യാമ്പയിനിലൂടെ ഇതിൽ നല്ലൊരുശതമാനവും  വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ടുവന്നു. ജില്ലയിൽ 15,500 പേർക്ക്‌  ഇപ്പോഴും വാക്‌സിൻ സ്വീകരിക്കാൻ വിമുഖതയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top