26 April Friday
പ്രതിരോധ നടപടി ശക്തം

1500 തെരുവുനായ്ക്കൾക്ക് വാക്‌സിനെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

 കോട്ടയം

ജില്ലയിൽ തിങ്കളാഴ്‌ച വരെ 28,000 വളർത്തുമൃഗങ്ങൾക്കു വാക്‌സിൻ നൽകിയെന്ന്‌ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു. 1500 തെരുവുനായ്ക്കൾക്കും വാക്‌സിൻ നൽകി. മന്ത്രി വി എൻ വാസവന്റെ നിർദേശപ്രകാരം ജില്ലയ്ക്ക്‌ കൂടുതൽ വാക്‌സിൻ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായകൾക്ക്‌ വാക്‌സിൻ നൽകുന്നതിനിടെ ജില്ലയിൽ 28 ഡോക്ടർമാർക്ക്‌ കടിയേറ്റു. 2500 പശുക്കൾക്കും ആടുകൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. 62 മൃഗങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ 32 എണ്ണത്തിലും പേ വിഷബാധ സ്ഥിരീകരിച്ചുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ യോഗത്തിൽ വ്യക്തമാക്കി. തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്റ ഡയറക്ടർ ബിനു ജോൺ, തദ്ദേശസ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top