26 April Friday

കോഴിക്കോട്‌ കൂടുതൽ എഫ‌്എൽടിസികൾ ഒരുങ്ങുന്നു

സ്വന്തം ലേഖികUpdated: Saturday Sep 19, 2020
കോഴിക്കോട‌്> കോവിഡ‌് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ഫസ‌്റ്റ‌് ലൈൻ ട്രീറ്റ‌്മെന്റ‌് സെന്ററുകൾ സജ്ജമാക്കുന്നു. ഒരാഴ‌്ചക്കുള്ളിൽ നാല‌് എഫ‌്എൽടിസി നഗരമേഖലയിൽ  പ്രവർത്തനം തുടങ്ങും. ഇതിൽ 100 കിടക്കകളുള്ള ഈസ‌്റ്റ‌്ഹിൽ പോസ‌്റ്റ‌് മെട്രിക‌് ഹോസ‌്റ്റൽ ശനിയാഴ‌്ച തുറക്കും. 
 
നഗരപരിധിയിൽ ദിവസവും ഇരുനൂറിനടുത്ത‌് ആളുകൾക്കാണ‌്  രോഗം സ്ഥിരീകരിക്കുന്നത‌്. പൂളാടിക്കുന്ന‌് കെഎംസിടി നേഴ്‌സിങ‌് കോളേജ്, പ്രോവിഡൻസ് എന്നിവിടങ്ങളിലാണ‌് നിലവിൽ കോർപറേഷൻ നേതൃത്വത്തിൽ എഫ‌്എൽടിസികൾ ഉള്ളത‌്. രണ്ടിടങ്ങളിലെയും ഏകദേശം മുഴുവൻ കിടക്കകളിലും രോഗികളായി.  പൂളാടിക്കുന്ന‌് 192 ഉം പ്രൊവിഡൻസിൽ 128 ഉം രോഗികളാണുള്ളത‌്. ഈ സാഹചര്യത്തിലാണ‌് കോർപറേഷൻ, ജില്ലാ ഭരണകേന്ദ്രം, ആരോഗ്യ വകുപ്പ‌് എന്നിവയുടെ നേതൃത്വത്തിൽ കൂടുതൽ സംവിധാനം ഏർപ്പെടുത്തുന്നത‌്.  
 
പോസ‌്റ്റ‌് മെട്രിക‌് ഹോസ‌്റ്റലിൽ ജീവനക്കാരെ ഉൾപ്പെടെ നിയമിച്ചു. 140 കിടക്കകൾ സജ്ജമാക്കിയ വെള്ളിമാട‌്കുന്ന‌് ഗവ. ലോകോളേജ‌് ഹോസ‌്റ്റൽ അടുത്ത തിങ്കളാഴ‌്ച എഫ‌്എൽടിസിയായി പ്രവർത്തനം തുടങ്ങും. കൂടുതൽ രോഗികളെ കിടത്താനുള്ള സൗകര്യത്തോടെ  സരോവരം റോഡിലെ മെഗാ ട്രേഡ‌് സെന്ററും  മെഗാ എഫ‌്എൽടിസിയായി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. 600 ഓളം രോഗികളെ ഇവിടെ പ്രവേശിപ്പിക്കാനാകും.
 
10 ഐസിയു കിടക്കകളും ലാബ‌് സംവിധാനവും ഇവിടെ സജ്ജീകരിക്കും. ഒരാഴ‌്ചക്കുള്ളിൽ തുടങ്ങാനാവുന്ന രീതിയിലാണ‌് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത‌്. ചെറുവണ്ണൂരിലെ മലബാർ  മറീന കൺവൻഷൻ സെന്ററാണ‌് നാലാമതായി ഒരുക്കുന്ന എഫ‌്എൽടിസി. ഇതുൾപ്പെടെ ആറ‌് കേന്ദ്രങ്ങളിലുമായി 800 ഓളം രോഗികളെ പ്രവേശിപ്പിക്കാനാകും.  
 
ഇതിന‌് പുറമെ ജില്ലാ  ഭരണകേന്ദ്രം നേതൃത്വത്തിൽ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും  സ്വകാര്യ ആശുപത്രികളിലും എഫ‌്എൽടിസികൾ പ്രവർത്തിക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top