26 April Friday
പുനർഗേഹം പദ്ധതി

വയോധികയുടെ കൊലപാതകം; പ്രതിയെ മമ്പാട് എത്തിച്ച് തെളിവെടുത്തു

ജിജോ ജോർജ്Updated: Friday Sep 17, 2021

രാമപുരം ആയിഷ കൊലപാതക കേസിലെ പ്രതിയെ മമ്പാട് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ

 

മങ്കട 
രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മമ്പാട് സ്വദേശി നിഷാദ് അലിയെ മമ്പാട് എത്തിച്ച്‌  തെളിവെടുത്തു. മമ്പാട് ടൗണിലെ ദോഹ സ്ക്വയറിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇയാളുടെ ബൈക്കിന്റെ ടയർ പഞ്ചറൊട്ടിച്ച  വർക്ക്ഷോപ്പിലെ ജീവനക്കാരൻ, ബന്ധുക്കൾ, സമീപത്തെ വ്യാപാരികൾ ഉൾപ്പെടെ 17   പേരിൽനിന്നും പൊലീസ്  മൊഴിയെടുത്തു. മങ്കട എസ്ഐ അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിഭാഗവും ഒപ്പമുണ്ടായി. ആയിഷയുടെ പേരമകളുടെ ഭര്‍ത്താവായ നിഷാദ്‌ അലി കവര്‍ച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്. ജൂലൈ 16–--നാണ് ആയിഷയെ വീട്ടിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ആയിഷയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.  ബന്ധുക്കൾ കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസംമുട്ടിച്ചാണ് മരണമെന്ന് വ്യക്തമായത്.  ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് അലി പിടിയിലാകുന്നത്.  
എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ നിഷാദ് അലി സ്വകാര്യ സ്ഥാപനത്തില്‍ ഐടി അധ്യാപകനാണ്‌.  കടബാധ്യത തീര്‍ക്കാനാണ്‌  ആയിഷയുടെ വീട്ടില്‍ കവര്‍ച്ചക്ക്‌ ലക്ഷ്യമിട്ടതും കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top