27 April Saturday

കെഎസ്‌ആർടിസിയുടെ യാത്രാ പെട്രോൾ ഔട്ട്‌ലെറ്റ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

പൊതുജനങ്ങൾക്കായുള്ള കെഎസ്ആർടിസി യാത്രാ ഫ്യുവൽസ് മന്ത്രി മുഹമ്മദ് റിയാസ് വാഹനത്തിൽ ഇന്ധനം നിറച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.കെഎസ്ആർടിസി വടക്കൻ മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ടി സെബി, ഇന്ത്യൻ ഓയിൽ റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ പി കെ രാജേന്ദ്ര, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, വാർഡ് കൗൺസിലർ പി ദിവാകരൻ എന്നിവർ സമീപം.

കോഴിക്കോട്‌
ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ കെഎസ്‌ആർടിസി ആരംഭിച്ച യാത്രാ പെട്രോൾ ഔട്ട്‌ലെറ്റ്‌ ഉദ്‌ഘാടനംചെയ്തു. സംസ്ഥാനത്ത്‌ 75 ഔട്ട്‌ലെറ്റ്‌ ആരംഭിക്കുന്നതിന്റെ ഭാഗമായാണ്‌ കോഴിക്കോട്‌ കെഎസ്‌ആർടിസി ബസ്‌സ്റ്റാൻഡിൽ പെട്രോൾ ബങ്ക്‌ തുറന്നത്‌. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌  ഉദ്‌ഘാടനംചെയ്തു. കെഎസ്‌ആർടിസിയുടെ സഹകരണത്തോടെ അഞ്ച്‌ വർഷത്തിനിടെ 500 ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ ജനശ്രദ്ധയിലെത്തിച്ച്‌ വികസിപ്പിക്കുമെന്നും ഉൾഗ്രാമങ്ങളിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലേക്ക്‌ യാത്രാസൗകര്യമൊരുക്കാൻ കെഎസ്‌ആർടിസിയുടെ സഹകരണം തേടുമെന്നും  മന്ത്രി പറഞ്ഞു.   
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഐഒസി റീട്ടെയിൽ സെയിൽസ്‌ മാനേജർ പി കെ രാജേന്ദ്ര റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ, വർക്സ്‌ മാനേജർ കെ പി പ്രകാശ്‌ചന്ദ്ര, ഐഒസി ഡിവിഷണൽ മാനേജർ ബി അരുൺകുമാർ, കെ മുഹമ്മദ്‌ സഹറുള്ള, സി എ പ്രമോദ്‌കുമാർ, ടി കെ നൗഷാദ്‌, എ എസ്‌ പ്രബീഷ്‌കുമാർ എന്നിവർ  സംസാരിച്ചു. വടക്കൻ മേഖലാ എക്സിക്യൂട്ടീവ്‌ ഡയറക്ടർ കെ ടി സെബി സ്വാഗതവും ജില്ലാ ട്രാൻസ്‌പോർട്ട്‌ ഓഫീസർ വി മനോജ്‌കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top