27 April Saturday

ആർഎസ്എസുകാരൻ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
വെള്ളറട
അപകടത്തിൽ പരിക്കേറ്റ്‌  ചികിത്സയിലുള്ള സിപിഐ എം പ്രവർത്തകനെ ആർഎസ്എസുകാരനായ കെഎസ്ഇബി ജീവനക്കാരൻ മർദിച്ചു. തേക്കുപാറ മൂങ്ങോട് ചന്ദ്രിക ഭവനിൽ സുധാകരനെയാണ് സമീപവാസിയായ ആർഎസ്എസുകാരൻ ഒരു പ്രകോപനവുമില്ലാതെ മർദിച്ചത്. തേക്കുപാറ ബ്രാഞ്ച്  അംഗമാണ് സുധാകരൻ. മാസങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ കാലുകൾ തകർന്ന് തുടർ ചികിത്സയിലായിരുന്നു. വീടിന്‌ സമീപത്തെ സ്റ്റോറിൽനിന്നും സാധനങ്ങൾ വാങ്ങുമ്പോഴായിരുന്നു ആക്രമണം. വെള്ളറട പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top