26 April Friday

കര്‍ണാടക മദ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

ബാവലി

   വയനാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കേരള കർണാടക അതിർത്തിയായ ബാവലിയിൽ നടത്തിയ പരിശോധനയിൽ ഷാണമംഗലം ഭാഗത്ത്  476 ടെട്രാ പാക്കറ്റുകളിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 51.48 ലിറ്റർ കർണാടക മദ്യം പിടികൂടി. മദ്യം കടത്തിയ അന്തർസന്ത സ്വദേശി മണി(29)യെ  അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ ബാവലി കടമന വീട്ടിൽ  നാരായണൻ (33), ബാവലി മസൽ സീമേ വീട്ടിൽ മനോജ് (25), ബാവലി ദോഡമന വീട്ടിൽ  സുകു (32) എന്നിവർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. 

 കോവിഡ് വാരാന്ത്യ കർഫ്യു ഭാഗമായി കർണാടക സംസ്ഥാനത്ത്  മദ്യ വിൽപ്പനശാലകൾ അടച്ചിരിക്കുന്നതിനാൽ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി മദ്യവിൽപ്പന നടക്കുന്നു എന്ന പരാതികളുടെ  അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. 

   സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ കെ ജി ശശികുമാർ, പി പി ശിവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, അമൽദേവ്, അനിൽ, സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top