26 April Friday

അരിലോറിയിൽ കടത്തിയ 1.38 കോടി രൂപ പിടികൂടി

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020

 

കുറ്റിപ്പുറം
തവനൂർ കൂരടയിലെ അരി ഗോഡൗണിലേക്ക് ധാന്യങ്ങളുമായെത്തിയ ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ച രേഖകളില്ലാത്ത ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം രൂപ പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ്‌ സ്ക്വാഡ്‌ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്‌. നാഗ്പൂരിൽനിന്ന് 25 ടൺ ധാന്യങ്ങളുമായാണ് ലോറി തവനൂരിലെത്തിയത്. ഇവ ഗോഡൗണിൽ ഇറക്കിയശേഷമാണ് പരിശോധന നടത്തിയത്. 
നാഗ്പൂരിൽനിന്ന് ഷിനോയ് എന്നയാൾ സഹോദരൻ ഷിജോക്ക് വേണ്ടി അയച്ച പണമെന്നാണ് വിവരം. ലോറി ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ലോറിയുടെ ഉൾവശത്ത് രണ്ട് അറകളിലായി നാലുചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. ഇതേ ലോറിയിൽ നിരവധി തവണ ഇത്തരത്തിൽ പണം കടത്തിയിട്ടുണ്ടെന്നാണ് വിവരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top