27 April Saturday

മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം

സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷിയിൽ ബയോഫ്ലോക് സാങ്കേതികവിദ്യയിലൂടെ ആക്കുളം മേഖലയിൽ സിപിഐ എം ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നടന്ന മത്സ്യകൃഷിയുടെ വിളവെടുത്തു. വിളവെടുപ്പും ആദ്യവിൽപ്പനയും മേയർ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഉള്ളൂർ മേഖലാ കൺവീനർ ചെറുവയ്ക്കൽ കൃഷ്ണാ ഗാർഡൻസിൽ  സിദ്ധാർഥന്റെ ഫാമിലായിരുന്നു മത്സ്യകൃഷി. കൗൺസിലർ വി ആർ സിനി, സിപിഐ എം ലോക്കൽ സെക്രട്ടറി വി എം ജയകുമാർ, ഗോപൻ ചെറുവയ്ക്കൽ, കെജിആർഎ പ്രസിഡന്റ് അഡ്വ. കെ ഒ അശോകൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. രാവിലെ ഏഴുമുതൽ 12 വരെയും വൈകിട്ട്‌ നാലു മുതൽ ആറു വരെയുമാണ്‌ മത്സ്യവിൽപ്പന. ഫോൺ:  9446579066.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top