27 April Saturday

17 സ്‌കൂളുകൾക്ക്‌ ഹൈടെക്‌ മൊഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത മുണ്ടേരി ഗവ. ഹൈസ്കൂൾ കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ 
അഡ്വ. ഷെറോണ റോയ് അനാഛാദനം ചെയ്യുന്നു

18 സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾക്ക് കല്ലിട്ടു

 
മലപ്പുറം 
സംസ്ഥാന സർക്കാർ കരുതലിൽ മലപ്പുറത്ത് സ്കൂളുകൾക്ക് ഹൈടെക് മൊഞ്ച്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 17 സ്കൂൾ കെട്ടിടങ്ങൾകൂടി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. 18 സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾക്ക് കല്ലിട്ടു.  
തുവ്വൂർ ജിഎച്ച്എസ്എസ്, കൽപ്പകഞ്ചേരി ജിവിഎച്ച്എസ്എസ് (അഞ്ച്‌ കോടി), ഒതുക്കുങ്ങൽ ജിഎച്ച്എസ്എസ്, വാഴക്കാട് ജിഎച്ച്എസ്എസ്, അരീക്കോട് ജിഎച്ച്എസ്എസ്, കീഴുപറമ്പ് ജിവിഎച്ച്എസ്എസ്, തൃക്കുളം ജിഎച്ച്എസ്, കരിപ്പോൾ ജിഎച്ച്എസ് (മൂന്ന്‌ കോടി), പള്ളിക്കുത്ത് ജിയുപിഎസ്, പറമ്പ ജിയുപിഎസ്, ബിപി അങ്ങാടി ജിയുപിഎസ്, കവളമുക്കട്ട ജിഎൽപിഎസ്, കാട്ടുമുണ്ട ജിയുപിഎസ്, കോട്ടക്കൽ ജിയുപിഎസ് (പ്ലാൻ ഫണ്ട്‌) എന്നീ സ്കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനംചെയ്തത്. കൂടാതെ ഇരിമ്പിളിയം ജിഎച്ച്എസ്എസ്, പുല്ലാനൂർ ജിവിഎച്ച്എസ്എസ്, എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളിലെ ഹൈടെക് ലാബുകളും തുറന്നു.
മങ്കട പള്ളിപ്പുറം ജിയുപിഎസ്, ചേരിയം ജിഎച്ച്എസ്, കൂട്ടിലങ്ങാടി ജിയുപിഎസ്, കോട്ടക്കൽ ജിഎംയുപിഎസ്, വാഴക്കാട് ജിഎച്ച്എസ്എസ്, തുവൂർ ജിഎൽപിഎസ്, കാളികാവ് ബസാർ ജിയുപിഎസ്, പഴയ കടക്കൽ ജിയുപിഎസ്, കരുവാരക്കുണ്ട് ജിഎച്ച്എസ്എസ്, കാപ്പിൽകാരാട് ജിഎച്ച്എസ്, പുൽവെട്ട ജിഎൽപിഎസ്, കാട്ടുമുണ്ട ജിയുപിഎസ്, മുണ്ടേരി ജിഎച്ച്എസ്, മരുത ജിഎച്ച്എസ്, പുള്ളിയിൽ ജിയുപിഎസ്, എരഞ്ഞിമങ്ങാട് ജിയുപിഎസ്, അരീക്കോട് ജിഎച്ച്എസ്എസ്, കുന്നക്കാവ് ജിഎൽപിഎസ് എന്നീ സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾക്ക് കല്ലിട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ആദ്യമായാണ് ഇത്രയധികം സ്കൂളുകൾ ഒരുമിച്ച് ഉദ്ഘാടനംചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top