27 April Saturday

സുഭിക്ഷം ഫലവൃക്ഷം പദ്ധതി ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 

 കൂട്ടിക്കൽ
പഞ്ചായത്ത് ആറാം വാർഡിലെ കൊടുങ്ങയിൽ സിപിഐ എം സുഭിക്ഷം ഫലവൃക്ഷം പദ്ധതി തുടങ്ങി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്‌ഘാടനംചെയ്‌തു. പൊട്ടന്നാനിയിൽ പി കെ ഭാസ്‌കരന്റെ പുരയിടത്തിൽ വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻതൈ നട്ടാണ് ഉദ്‌ഘാടനം. കർഷകസംഘം മേഖല സെക്രട്ടറി കെ ശശിചന്ദ്രൻ, സിഐടിയു കൂട്ടിക്കൽ പഞ്ചായത്ത് സെക്രട്ടറി എം എസ് മണിയൻ, സിപിഐ എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റിയംഗം കെ എം വിജയൻ, കൊടുങ്ങ ബ്രാഞ്ച് സെക്രട്ടറി അഷറഫ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top