26 April Friday

കാരോട് ബൈപാസ് : ഉപരോധം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

ടോൾ പ്ലാസ ഉപരോധം കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എസ് മണിയൻ ഉദ്ഘാടനം ചെയ്യുന്നു

കോവളം 
പണി പൂർത്തിയാകാത്ത കഴക്കൂട്ടം കാരോട് ബൈപാസിൽ ടോൾ പിരിക്കുന്നതിനെതിരെ തിങ്കളാഴ്ച രാവിലെ ടോൾ പ്ലാസയിൽ കെഎസ്‌കെടിയു പ്രതിഷേധം സംഘടിപ്പിച്ചു. 
ഉപരോധം കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എസ് മണിയൻ ഉദ്ഘാടനം ചെയ്തു. വെള്ളാർ മണികണ്ഠൻ അധ്യക്ഷനായി. കരിങ്കട രാജൻ, തിരുവല്ലം ഉദയൻ, ഡി ജയൻ, സുമേഷ്, ജയാനളിനാക്ഷൻ, കൊല്ലന്തറ മധു, സിസിലുപുരം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
 പണി പൂർത്തിയാകാത്ത റോഡിൽ ടോൾ പിരിക്കുന്നതിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ്  നടന്നുവരുന്നത്. 
കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐ, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, സിഐടിയു, പികെഎസ് തുടങ്ങിയ സംഘടനകളും ടോൾ ബൂത്ത് ഉപരോധിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top