27 April Saturday

അമ്മയും കുഞ്ഞും ആശുപത്രി തുറക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം അതിയാമ്പൂരിൽ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുറക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 
അതിയാമ്പൂരിലെ സി ജാനകിക്കുട്ടി ന​ഗറിൽ കേന്ദ്ര അസി. സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി ശകുന്തള അധ്യക്ഷയായി. ഏരിയാ സെക്രട്ടറി സുനു ​ഗം​ഗാധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ജില്ലാ സെക്രട്ടറി എം സുമതി, പ്രസിഡന്റ് പി സി സുബൈദ, ട്രഷറർ ദേവി രവീന്ദ്രൻ, പി പി ശ്യാമളാദേവി, വി വി പ്രസന്നകുമാരി, എം ലക്ഷ്മി, എം ശാന്ത, കെ വി ലക്ഷ്മി, ഓമനാ രാമചന്ദ്രൻ, വി വി രമേശൻ, പി അപ്പുക്കുട്ടൻ, ടി വി കരിയൻ, എൻ ബാലകൃഷ്ണൻ, പി കെ നിഷാന്ത്, കെ വി രാഘവൻ, കെ രു​ഗ്മിണി, കെ വി സുജാത, ടി വി ശാന്ത എന്നിവർ സംസാരിച്ചു. എം രാഘവൻ അതിയാമ്പൂർ സ്വാ​ഗതം പറഞ്ഞു. 
രതീഷ് ബാബു മുഴക്കോത്ത് രചിച്ച് റീജിത്ത് സം​ഗീതം നൽകിയ സം​ഗീത ശിൽപ്പത്തോടെയാണ് സമ്മേളനം തുടങ്ങിയത്. അവതരിപ്പിച്ച നീതു, ശുഭ കൃഷ്ണൻ, അഞ്ജന ചന്ദ്രൻ, അഥിത്യ സുബ്രഹ്മണ്യൻ, കാവ്യപ്രിയ എന്നിവർക്ക് ഉപഹാരം നൽകി. 
വെെകീട്ട് നടന്ന സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top