26 April Friday

എം സി ഖമറുദീനെതിരെ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020
സീതാംഗോളി
ഫാഷൻ ഗോൾഡ്‌ ജ്വല്ലറി  തട്ടിപ്പിൽ പ്രതിയായ എം സി  ഖമറുദീൻ എംഎൽഎസ്ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു മഞ്ചേശ്വരം മണ്ഡലത്തിൽ വൻ പ്രതിഷേധം. ശനിയാഴ്‌ച എംഎൽഎ പങ്കെടുത്ത പരിപാടികളിൽ   കരിങ്കൊടി പ്രതിഷേധം ഉയർന്നു. സീതാംഗോളിയിൽ മാവേലി സ്‌റ്റോറിന്റെ ഉദ്‌ഘാടന പരിപാടിയിൽ എംഎൽഎക്കെതിരെ  പ്രതിഷേധിച്ച ചുമട്ടുതൊഴിലാളികളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ മാറ്റി. കെ എ സന്തോഷ്‌കുമാർ, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
  മുണ്ട്യത്തടുക്ക പള്ളയിൽ ആയുർവേദാശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപന പരിപാടിക്കെത്തിയ എംഎൽഎക്കെതിരെ  ഡിവൈഎഫ്‌ഐ പ്രവർത്തകർ  കരിങ്കൊടികാണിച്ചു.   പ്രവർത്തകരെ യൂത്തുലീഗുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക്‌ സെക്രട്ടറി നാസറുദീൻ മലങ്കര, പ്രസിഡന്റ്‌ പ്രദീപ്‌കുമാർ, മജീദ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top